മോസ്കോ: ലോണെടുക്കാനായി ഒരുതവണയെങ്കിലും ബാങ്കിന്റെ പടികയറിയവർക്കറിയാം അതിന്റെ പൊല്ലാപ്പുകൾ. നടന്ന് കാലുതേഞ്ഞ് ബാങ്കുകാരെ പ്രാകിയിട്ടുപോകുന്നവരാണ് കൂടുതലും. എന്നാൽ ലോൺകിട്ടാൻ റഷ്യയിലെ കസാനിൽ ഒരു യുവതി ചെയ്തത് അല്പം കടന്നുപോയി. മാനേജരെ വശീകരിക്കാനായി പരസ്യമായി വസ്ത്രമുരിയുകയായിരുന്നു. കാർ വാങ്ങാനായുള്ള ലോണിനാണ് 20 കാരിയായ യുലിയാ കുസ്മിന എത്തിയത്. ചെന്നപാടെ ലോണിന് എന്തെല്ലാം രേഖകൾ ഹാജരാക്കണമെന്ന് മാനേജർ യുലിയയെ അറിയിച്ചു. പറഞ്ഞ ദിവസത്തിനുള്ള എല്ലാരേഖകളുമായി അവർ ബാങ്കിലെത്തി. പക്ഷേ, മാനേജർ പിടികൊടുത്തില്ല. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിനുശേഷമേ ലോൺതരുന്ന കാര്യം പറയാനൊക്കൂ എന്നായിരുന്നു അയാളുടെ നിലപാട്. മതിയെന്നായി യുലിയ.
കുറച്ചുദിവസം കഴിഞ്ഞ് കാര്യങ്ങൾ ശരിയാക്കാമെന്നുപറഞ്ഞ് മാനേജർ യുലിയയെ തിരിച്ചയച്ചു. പിന്നീട് പലതവണ ഇതാവർത്തിച്ചതോടെ യുലിനയുടെ കൺട്രോളുപോയി. സഹികെട്ട അവർ മാനേജരുടെ മുറിയിൽ കയറി വസ്ത്രങ്ങൾ ഉരിഞ്ഞെറിയുകയായിരുന്നു. അപ്രതീക്ഷിത പ്രതിഷേധത്തിൽ മാനേജർ ഞെട്ടിയെങ്കിലും നിർബന്ധിച്ച് വസ്ത്രംധരിപ്പിച്ച് യുലിയയെ മുറിയിൽ നിന്ന് പുറത്താക്കി. മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിക്ക് ലോൺകൊടുക്കാൻ കഴിയില്ലെന്നാണ് മാനേജർ പറയുന്നത്. പക്ഷേ,കാരണം പറയാൻ അദ്ദേഹം തയ്യാറല്ല.