rahul-gandhi-promises-min

ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തെ എല്ലാവർക്കും മിനിനം വരുമാനം ഉറപ്പാക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഗ്‌ദാനം. രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. തൊഴിലുറപ്പ് മാതൃകയിൽ പദ്ധതി നടപ്പിലാക്കുമെന്നും രാഹുൽ വ്യക്തമാക്കി. ചത്തീസ്ഡഗിലെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ഒരു ചരിത്ര തീരുമാനം എടുക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ എല്ലാ ഇന്ത്യക്കാർക്കും മിനിമം വരുമാനം ഉറപ്പാക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും മിനിമം വരുമാനം ഉറപ്പാക്കി പട്ടിണി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തെ പട്ടിണി, ദരിദ്ര രഹിതമാക്കി മാറ്റാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. പാവപ്പെട്ടവർക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി എത്തിക്കാനാണ് പദ്ധതി. ഇതുവരെ മറ്റൊരു രാജ്യത്തിലും സമാന രീതിയിലുള്ള പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചിട്ടില്ലെന്നും രാഹുൽ അവകാശപ്പെട്ടു.

ആദ്യഘട്ടത്തിൽ കോൺഗ്രസ് അധികാരത്തിലുള്ള ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പിലാക്കാണ് ഉദ്ദേശിക്കുന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. ഒരിക്കൽ കൂടി കോൺഗ്രസിന് രാജ്യത്തെ സേവിക്കാനുള്ള അവസരം മാത്രം ജനങ്ങൾ നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.