siddharamayya-

ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ സ്ത്രീയുടെ ദുപ്പട്ട വലിച്ചൂരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിങ്കളാഴ്ച മൈസൂരിൽ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിക്കിടെയാണ് സംഭവം. ദൃശ്യങ്ങൾ വൈറലായതോടെ പ്രതിഷേധവുമായി ബി.ജെ.പിയും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. മണ്ഡലത്തിലെ വികസന മുരടിപ്പ് ചോദ്യം ചെയ്ത വനിതയുടെ കൈയിൽ നിന്നും മൈക്ക് തട്ടിപ്പറിക്കുന്നതിനിടെയാണ് ദുപ്പട്ട താഴെ വീണതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം വിവാദമായതോടെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആയുധമാക്കാനാണ് ബി.ജെ.പി നീക്കം. കോൺഗ്രസ് നേതാക്കൾ സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറുന്നുവെന്നാണ് ബി.ജെ.പിയുടെ വിമർശനം. പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ട്. അതേസമയം,​ മണ്ഡലത്തിൽ യാതൊരു വികസനവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്തിനാണ് വോട്ട് ചോദിക്കാൻ വരുന്നത് എന്ന ചോദ്യമാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചതെന്നും വിമർശനമുണ്ട്.

#WATCH Former Karnataka Chief Minister and Congress leader Siddaramaiah misbehaves with a woman at a public meeting in Mysuru. #Karnataka pic.twitter.com/MhQvUHIc3x

— ANI (@ANI) January 28, 2019


പൊതു മര്യാദയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെയെ സിദ്ധരാമയ്യ വിമർശിച്ച് മണിക്കൂറുകൾ തികയുന്നതിന് പിന്നാലെയാണ് ഈ സംഭവം.