1. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹർത്താലുകൾ ചർച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹർത്താലുകൾ ജനജീവിതത്തെ സാരമായി ബാധിച്ചു എന്ന് ഇടത്-വലത് എം.എൽ.എമാർ. പ്രതിപക്ഷം സഹകരിച്ചാൽ ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാനം തകർക്കാൻ ബി.ജെ.പി ലക്ഷ്യമിട്ടു. കലാപകാരികളുടെ ഗൂഢാലോചന പൊലീസ് തകർത്തു എന്നും മുഖ്യമന്ത്രി
2. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ചിലർ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട്ട് അടിക്കാനും ശ്രമം നടത്തുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ജനകീയ പ്രതിഷേധം പല തലങ്ങളിൽ വരും. ഹർത്താർ അക്രമികൾക്ക് എതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു എന്നും മുഖ്യമന്ത്രി. അതേസമയം, ഹൈക്കോടതി ഹർത്താലിന് എതിരെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബിൽ എന്തുകൊണ്ട് നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
3. എന്നാൽ ആദ്യം സഭയ്ക്ക് പുറത്ത് സർവകക്ഷിയോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യാം എന്നും അതിനു ശേഷം ബിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാം എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കാസർകോട്- മഞ്ചേശ്വരം മേഖലകളിൽ വർഗീയ കലാപത്തിന് നിരന്തരം ശ്രമം നടക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി. മറ്റ് മേഖലകളിൽ വർഗീയ കലാപം നടത്തി നേട്ടം കൊയ്തവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്. ഇതിന് എതിരെ ജാഗ്രത പാലിക്കണം. പേരാമ്പ്ര പള്ളിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവം സർക്കാർ ഗൗരവത്തോടെ ആണ് കാണുന്നത് എന്നും പിണറായി വിജയൻ
4. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം ഏഴാം ദിവസത്തിൽ. മുകുന്ദപുരത്തെ സ്വീകരണത്തിനു ശേഷം കൊടുങ്ങല്ലൂരിൽ എത്തിയ പ്രയാണത്തിന് ലഭിച്ചത് ഗംഭീര വരവേൽപ്പ്. ചത്രപ്പുര ജംഗ്ഷണിൽ നടന്ന സ്വീകരണത്തിന് യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ യോഗം കൗൺസിലർ ബേബി റാം എന്നിവർ നേതൃത്വം നൽകി
5. സി.പി.എം ഓഫീസ് റെയ്ഡിൽ മുഖ്യന് പിന്നാലെ ചൈത്ര തെരേസ ജോണിനെ വിമർശിച്ച് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. പാർട്ടി ഓഫീസിൽ റെയ്ഡ് നടത്തിയത് വില കുറഞ്ഞ പബ്ലിസിറ്റിയ്ക്കു വേണ്ടി. സർക്കാരിന് മുകളിൽ ഒരു ഉദ്യോഗസ്ഥയും പറക്കാൻ ശ്രമിക്കേണ്ട. പൊലീസ് ഓഫീസർമാർ ശ്രമിക്കേണ്ടത്, നിയമ വാഴ്ച നടപ്പാക്കാൻ. എന്നാൽ ഡി.സി.പിയുടെ നീക്കം ആസൂത്രിതം എന്ന് കരുതുന്നില്ല എന്നും കോടിയേരി ബാലകൃഷ്ണൻ. സ്ത്രീ ആയാലും പുരുഷൻ ആയാലും നിയമ വ്യവസ്ഥയെ അനുസരിക്കണം എന്നും കൂട്ടിച്ചേർക്കൽ
6. ഉദ്യോഗസ്ഥയ്ക്ക് എതിരെ മുഖ്യമന്ത്രി നടത്തിയതും രൂക്ഷ വിമർശനങ്ങൾ. രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തി കെട്ടാൻ സമൂഹത്തിന്റെ പല ഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ട്. റെയ്ഡ് ഇതിന്റെ ഭാഗം. പാർട്ടി ഓഫീസുകളിൽ സാധാരണ റെയ്ഡ് നടക്കാറില്ല എന്ന് പറഞ്ഞ മുഖ്യൻ, പാർട്ടി ഓഫീസുകൾ ജനാധിപത്യത്തിന്റെ ഭാഗം ആണ് എന്നും ഓർമ്മിപ്പിച്ചു. സാധാരണ നിലയിൽ അന്വേഷണങ്ങളോട് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കാറുണ്ട് എന്നും കൂട്ടിച്ചേർക്കൽ
7. നേതാക്കൾ ഉദ്യോഗസ്ഥയ്ക്ക് എതിരെ വിമർശനവുമായി മുഖ്യൻ രംഗത്ത് എത്തിയത്, ചൈത്ര തെരേസ ജോണിന് അനുകൂലമായി എ.ഡി.ജി.പി റിപ്പോർട്ട് നൽകിയതിന് പിന്നാലെ. ചൈത്ര നിർവഹിച്ചത് അവരുടെ ജോലി മാത്രം എന്നായിരുന്നു ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ കണ്ടെത്തൽ. റെയ്ഡിൽ നിയമപരമായി തെറ്റില്ല. എന്നാൽ ഉദ്യോഗസ്ഥ കുറച്ച് കൂടെ ജാഗ്രത പാലിക്കണമായിരുന്നു എന്നും പരാമർശം
8. തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കും എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പദ്ധതി തൊഴിലുറപ്പ് മാതൃകയിൽ നടപ്പാക്കും. ദാര്ിദ്ര്യം തുടച്ചു മാറ്റാൻ ലക്ഷ്യമിട്ടുള്ളത് ആവും പദ്ധതികൾ. പട്ടിണിയും ദാരിദ്ര്യവും തുടച്ചു മാറ്റാൻ ഇത് സഹായകമാവും എന്നും രാഹുൽ ഗാന്ധി
9. അതിനിടെ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേന്ദ്രസർക്കാരിന്റെ വൺ റാങ്ക് വൺ പെൻഷൻ എന്ന് ഒ.ആർ.ഒ.പി കോൺഗ്രസിന് വൺലി രാഹുൽ വൺലി പ്രിയങ്ക എന്ന് പരിഹാസം. കഴിഞ്ഞ 70 വർഷമായി രാജ്യത്തെ സേനാ വിഭാഗത്തെ ആരും തിരിഞ്ഞു നോക്കി ഇരുന്നില്ല. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് സേനാ വിഭാഗത്തിലെ ഒരേ റാങ്കിൽ ഉള്ളവർക്ക് ഒരേ പെൻഷൻ അനുവദിച്ചത്. ഷായുടെ കടന്നാക്രമണം, ഉനയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെ
10. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയിൽ വിശദീകരണവുമായി ബി.ജെ.പി. ഗഡ്കരിയുടെ പ്രസ്താവന കോൺഗ്രസിനെ ഉദ്ദേശിച്ചുള്ളത് എന്ന് ബി.ജെ.പി വക്താനരസിംഹറാവു. പ്രതിപക്ഷവും മറ്റുള്ളവരും അത് വളച്ചൊടിക്കുക ആയിരുന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന രാഹുൽ ഗാന്ധിയെയാണ് അദ്ദേഹം പരോക്ഷമായി വിമർശിച്ചതെന്നും റാവു കൂട്ടിച്ചേർത്തു.
11. വാഗ്ദാനം പാലിക്കുന്ന നേതാക്കളെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ഇതു ലംഘിക്കുന്നവരെ ജനം പുച്ഛിച്ചു തള്ളും. അതിനാൽ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങൾക്കു നൽകാവൂ. ഇതായിരുന്നു ഗഡ്കരിയുടെ വാക്കുകൾ. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന പരോക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് ബി.ജെ.പിയുടെ വിശദീകരണം