india-a-england-lions-one
india a england lions one day

തിരുവനന്തപുരം : ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിന്റെ നാലാം ഏകദിന മത്സരം ഇന്ന് കാര്യവട്ടം സ്‌പോർട്‌സ് ഹബിൽ നടക്കും. ഞായറാഴ്ച നടന്ന മൂന്നാം ഏകദിനത്തിലെ 62 റൺസ് ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യ 3-0ന് മുന്നിലെത്തിയിരുന്നു

വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യ ചതുർദിന മത്സരം ഫെബ്രുവരി ഏഴു മുതൽ കൃഷ്ണഗിരി സ്റ്റേഡിയത്തിലും രണ്ടാം ചതുർദിന മത്സരം 13 മുതൽമൈസൂരിലും നടക്കും.

ഇന്ത്യ എ ടീം

റിഷഭ് പന്ത്, അങ്കിത് ബാവ്‌നെ, റിതുരാജ് ഗേയ്ക്‌വാദ്, അൻമോൽപ്രീത് സിംഗ്, റിക്കി ഭൂയി, സിദ്ധേഷ് ലാദ്, ഹിമ്മത് സിംഗ്, ദീപക് ഹൂഡ, അക്‌സർ പട്ടേൽ, രാഹുൽ ചഹർ, ജയന്ത് യാദവ്, നവ്ദീപ് സൈനി, അവേശ് ഖാൻ, ദീപക് ചഹർ, ഷാർദുൽ താക്കൂർ, കെ എൽ രാഹുൽ.