gadkari

മുംബയ്: നടപ്പിലാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങൾ മാത്രമേ രാഷ്ട്രീയക്കാർ ജനത്തിനു നൽകാവൂ എന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന കോൺഗ്രസിനെ മാത്രം ലക്ഷ്യമിട്ടാണെന്ന വിശദീകരണവുമായി ബി.ജെ.പി. ജനങ്ങൾക്ക് സ്വപ്നങ്ങൾ നൽകി അവരെ രാഷ്ട്രീയക്കാർ വഞ്ചിക്കുകയാണെന്നും നിറവേറ്റാൻ സാധിക്കാ ത്ത വാഗ്‌ദ്ധാനങ്ങൾ നൽകരുതെന്നുമുള്ള ഗഡ്കരിയുടെ കഴിഞ് ഞ ദിവസത്തെ പരാമർ ശം ബി.ജെ.പിയെ ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനങ്ങളുടെ പശ്ചാത്തലത് തിലാണ്.

‘വാഗ്‌ ദാനങ് ങൾ പാലി ക്കുന്നവരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ഇതേ നേതാക്കാൾ വാഗ്ദാന ലംഘനം നടത്തിയാൽ, ജനം പ്രതികരിക്കും. അതിനാൽ നടപ് പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങ ൾക്കു നൽകാവൂ. സ്വപ് നങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാൻ. 100 ശതമാനം ആധി കാരി കതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ" - മുംബയിൽ മാദ് ധ്യമങ്ങ ളോ ടു ഗഡ്കരി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ബി.ജെ.പിയെ തന്നെ ലക്ഷ്യമിട്ടാണിതെന്നാണ് വാർത്തകൾ പുറത്തുവന്നത്.

എന്നാൽ പരാമർശങ്ങൾ പൂർണമായും കോൺഗ്രസിനെ ലക്ഷ്യമിട്ടാണെന്നും കേന്ദ്രനേട്ടങ്ങൾ മന്ത്രി ചൂണ്ടിക്കാ ട്ടിയിരുന്നെന്നും ബി.ജെ.പി വിശദീകരിച്ചു.