മംഗളൂരു: ഒരു വിവാഹ ചടങ്ങിൽ കസവ് മുണ്ടും ഷർട്ടും ധരിച്ച് ഒരു മാസ് എൻട്രിയായായി ആ ഒരാൾ കടന്നു വന്നു. തുടർന്ന് കൂട്ടുകാരോടും ബന്ധുക്കളോടൊപ്പവും ചേർന്ന് നൃത്തച്ചുവടുകൾ വയ്ക്കാൻ തുടങ്ങി. സിനിമാ താരമാണ് എന്നു തെറ്റിദ്ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. പറഞ്ഞ് വരുന്നത് മറ്റാരെക്കുറിച്ചുമല്ല. കേരളത്തിന്റെ സ്വന്തം അഭിമാനമായ എസ്.പി യതീഷ് ചന്ദ്രയാണ് ആ താരം.
മംഗളൂരുവിൽ വച്ച് നടന്ന ഒരു വിവാഹ ചടങ്ങിൽ യതീഷ് ചന്ദ്രയുടെ പ്രകടനമാണ് ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലായിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരെയും നേതാക്കളെയും വിരട്ടാൻ മാത്രമല്ല നൃത്തം ചെയ്ത് ആരാധകരെ കയ്യിലെടുക്കാനും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് യതീഷ് ചന്ദ്ര. കർണാടകയിലെ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ.എസ് പ്രസാദ് പണിക്കരുടെ മകളുടെ വിവാഹ വേദിയിലായിരുന്നു യതീഷ് ചന്ദ്രയുടെ പ്രകടനം.
സിനിമാ മേഖലയിലെയും വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത വിവാഹ ചടങ്ങിൽ താരമായത് യതീഷ് ചന്ദ്രയാണ്. സുഹൃത്തുക്കളോടൊപ്പെം നൃത്തം ചെയ്യുന്ന വീഡിയോ പെട്ടന്നാണ് സോഷ്യൽ മീഡിയയിലൂടെ വെെറലായത്. കർണ്ണാടകയിലെ ദാവൻകര ജില്ലക്കാരനായ യതീഷ് ചന്ദ്രയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.