മുംബയ്: ഏത് മുന്നണിയിലായാലും മഹാരാഷ്ട്രയിൽ വല്യേട്ടൻ സ്ഥാനത്ത് തങ്ങൾ തന്നെ തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായക യോഗത്തിൽ സംസാരിക്കുകയായിരുന്നു റാവത്ത്. മഹാരാഷ്ട്രയിലെ വല്യേട്ടന്മാർ ശിവസേന തന്നെയാണ്. അത് തുടരുകയും ചെയ്യും. സഖ്യത്തിനുള്ള ഒരു നീക്കവും ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തങ്ങൾ ആർക്ക് വേണ്ടിയും കാത്തുനിൽക്കില്ല- സഞ്ജയ് റാവത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബി.ജെ.പി- ശിവസേന സഖ്യത്തിന്റെ ഭാവി ആശങ്കയിലായിരിക്കെയാണ് റാവത്തിന്റെ പ്രസ്താവന. സഖ്യം അവസാനിപ്പിക്കുന്നതായി ശിവസേന നേരത്തെ സൂചന നൽകിയിരുന്നെങ്കിലും ബി.ജെ.പി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. സമീപകാലത്ത് കടുത്ത ബി.ജെ.പി, മോദി വിരുദ്ധ പരാമർശങ്ങളുമായി ശിവസേന നേതാക്കൾ രംഗത്തെത്തിയിരുന്നു.