rahul-gandhi

കൊല്ലം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശി മ‌ഞ്ജുവിന് നേരെ കല്ലേറ്. വീടിന് സമീപത്ത് ഇന്ന് രാത്രി പത്ത് മണിയോടെയാണ് കല്ലേറുണ്ടായത്. മഞ്ജുവിന്റെ കഴുത്തിന്റെ ഭാഗത്ത് പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ദളിത് ഫെ‌ഡറേഷൻ നേതാവുകൂടിയാണ് മഞ്ജു.

പൊലീസിന്റെ സഹായമില്ലാതെയായിരുന്നു മഞ്ജു മല കയറിയത്. ഇതിന്റെ വീഡിയോ സഹിതം മഞ്ജു തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവച്ചിരുന്നു. പൊലീസിന്റെ സഹായമില്ലാതെയാണ് താൻ മല കയറിയതെന്ന് മഞ്ജു പറഞ്ഞിരുന്നു.