dubai-shopp

ദുബായ്: ഉപഭോക്താക്കൾക്ക് ആകർഷകമായ കിഴിവുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഡി.എസ്.എഫിന്റെ ഭാഗമായി നടത്തുന്ന ഫെസ്റ്റിവലിന് വസ്ത്രങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും 90 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്. ഈ ഒാഫർ ജനുവരി 31 മുതൽ ഫെബ്രുവരി രണ്ടുവരെയാണ് നടത്തുന്നത്. ഡി.എസ്.എഫിന്റെ അവസാന ഡിസ്‌കൗണ്ട് സെയിൽ ആണ് ഇവിടെ നടക്കുന്നത്.

3000ത്തോളം ചില്ലറവ്യാപാരികൾ ഇതിൽ പങ്കാളികളാകുന്നതും ഫെസ്റ്റിനെ വ്യത്യസ്തമാക്കുന്നു. ബ്രാൻഡ് ഉൽപ്പന്നങ്ങൾ,​ വീട്ടുപകരണങ്ങൾ,​ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി ബ്രാൻഡ് കമ്പനികൾ ഇതിന്റെ ഭാഗമാകുന്നു. എ.ഡബ്യു റോസ്താമനി ഗ്രൂപ്പ്, അൽ ഫത്തീം ഗ്രൂപ്പ് (ഫെസ്റ്റിവൽ സിറ്റി മാൾ), നഖീൽ മാൾസ് (ഇബ്നു ബത്തൂത്തമാൾ, എമിറേറ്റ്സ്, എമാർ (ദുബായ്മൾ), മജീദ് അൽ ഫത്തീം (ദി എമിറേറ്റ്സ് മാൾ, മിർദിഫ് സിറ്റി സെന്റർ, ദെയ്റ സിറ്റി സെന്റർ തുടങ്ങിയ കമ്പനികളാൻ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ സ്പോൺസർമാർ.