തിരുവനന്തപുരം: ഭാരത് ഭവനും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും സംയുക്തമായി ഒരുക്കുന്ന കൃഷ്ണ ബന്ധാരിയുടെ പുല്ലാങ്കുഴൽ കച്ചേരി ഇന്ന് വൈകിട്ട് 6 മണിക്ക് ഭാരത് ഭവനിൽ അരങ്ങേറും. ഇന്ത്യയിലും വിദേശത്തുമായി ധാരാളം കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം പുല്ലാങ്കുഴൽ വാദനത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ കലാകാരനാണ്. ഇന്ത്യയിലെ പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ കൃഷ്ണ ബന്ധാരി പുല്ലാക്കുഴൽ ആചാര്യനായ പണ്ഡിറ്റ് രഘുനാഥ് സേതിന്റെ ശിഷ്യനാണ്. തബലയിൽ ഹരികൃഷ്ണമൂർത്തിയും കൃഷ്ണ ബന്ധാരിയോടൊപ്പം അരങ്ങിലെത്തുന്നു