വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ നായ കനാകുന്നു. തന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലും ആസിഫിനെ നായകനാക്കിയ ജിസ് ജോയ് കുഞ്ചാക്കോ ബോബനോടൊപ്പം ഇതാദ്യമാണ്. ഇൗ ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് ജിസ് ജോയ് ഇപ്പോൾ. ആദ്യ ചിത്രങ്ങളെപ്പോലെ ഇതും ഒരു ഫീൽ ഗുഡ് മൂവിയായിരിക്കും എന്നാണ് സൂചന.