ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലവ് ആക് ഷൻ ഡ്രാമയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു . നയൻതാര യും നിവിൻ പോളിയുമാണ് നായികാ നായകന്മാർ.അജുവർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
120 ദിവസം കൊണ്ട് ഇരുപതു കോടി മുതൽമുടക്കി നിർമ്മിക്കുന്ന ചിത്രം പ്രണയ കഥ യാണ് പറയുന്നത് . ഓണത്തിന് തിയേറ്ററിലെത്തും.ജോമോൻ. ടി.ജോണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ചെന്നൈ ,ബാംഗ്ലൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളി ലായി ചിത്രീകരണം പൂർത്തിയാകും. ശ്രീനിവാസൻ,അജുവർഗീസ്, രൺജിപണിക്കർ, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,സുന്ദർരാമു എന്നിവരും പ്രധാന താരങ്ങളാണ്.സംഗീതം ഷാൻ റഹ്മാൻ, എഡിറ്റിംഗ് വിവേക് ഹർഷ.കലാസംവിധാനം അജയൻ മങ്ങാട്.