സിദ്ധാർത്ഥ ശിവ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ ആസിഫ് അലി നായകൻ. നായിക പാർവതി. ഇരുവരും സിദ്ധാർത്ഥ ശിവയുടെ സിനിമയിൽ ആദ്യമാണ്.
ടേക്ക് ഓഫ് എന്ന സിനിമയിലാണ് ആസിഫും പാർവതിയും ആദ്യം ഒന്നിച്ചഭിനയിക്കുന്നത്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ഉയരെയിൽ അഭിനയിക്കുകയാണ് ആസിഫും പാർവതിയും. മാർച്ചിൽ സിദ്ധാർത്ഥ ശിവയുടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.
ബെൻസി പ്രൊഡ ക് ഷൻസിന്റെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്.റിലീസിന് ഒരുങ്ങുന്ന സൈലൻസർ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള, പെങ്ങളില, ലവ് എഫ്.എം എന്നീ സിനിമകളുടെ നിർമ്മാതാവാണ് ബേനസീർ.