മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആഘോഷങ്ങളിൽ പങ്കെടുക്കും. ജീവിത ചെലവുകൾ വർദ്ധിക്കും. ആർഭാടങ്ങൾ ഒഴിവാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
യുക്തിപൂർവം പ്രവർത്തിക്കും. മാർഗതടസങ്ങൾ നീങ്ങും. കാര്യസാധ്യം കൈവരും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. കുടുംബ തർക്കങ്ങൾ പരിഹരിക്കും. നിഷ്പക്ഷ മനോഭാവം സ്വീകരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മുൻകോപം നിയന്ത്രിക്കും. പ്രവർത്തനവിജയം. അഭിമാനം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നീതിയുക്തമായ സമീപം. എതിർപ്പുകളെ അതിജീവിക്കും. മത്സരങ്ങളിൽ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സ്വന്തമായ പ്രവൃത്തികൾ തുടങ്ങും. ആരോപണങ്ങൾ ഒഴിവാക്കും. വ്യക്തമായ രേഖകൾ കിട്ടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സഹായാഭ്യർത്ഥന സ്വീകരിക്കും. പ്രശസ്തി പത്രം ലഭിക്കും. സ്വജനങ്ങളാൽ സന്തോഷം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാഹചര്യങ്ങൾ അനുകൂലമാകും. ചില കാര്യങ്ങളിൽ നിന്ന് പുറകോട്ടുപോകും. സന്മനസുള്ളവരുമായി സഹകരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സദ്ചിന്തകൾ വർദ്ധിക്കും. നിശ്ചയ ദാർഡ്യം ഉണ്ടാകും. ലക്ഷ്യസ്ഥാനം കൈവരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉപരിപഠനത്തിന് അവസരം. ദേവാലയ ദർശനം. സഹപ്രവർത്തകരെ സഹായിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ശ്രദ്ധ വർദ്ധിക്കും. സൽകീർത്തി. ആത്മീയ ചിന്തകൾ ഗുണം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിയമനാനുമതി ലഭിക്കും. വിശ്വസ്ത സേവനം. അംഗീകാരം ലഭിക്കും.