ന്യൂഡൽഹി: ഹിന്ദു പെൺകുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യമതസ്ഥരുടെ കൈകൾ വെട്ടണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് തെഹ്സിൻ പുനവാല രംഗത്തെത്തി. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു പുനവാലെയുടെ വെല്ലുവിളി. 'ഹിന്ദുവായ എന്റെ ഭാര്യയെ തൊട്ടിരിക്കുന്നു. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക. ഇതൊരു ഭീഷണിയാണ് സർ' എന്നുമായിരുന്നു പുനവാല ട്വിറ്ററിൽ കുറിച്ചത്. ട്വിറ്ററിൽ അദ്ദേഹത്തിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
'ഹിന്ദു പെൺകുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യമതസ്ഥരുടെ കൈകൾ വെട്ടണം. എല്ലാവരും ചരിത്രം കുറിക്കാൻ തയ്യാറാവണം' എന്നായിരുന്നു കേന്ദ്രമന്ത്രി ആനന്ദ്കുമാർ ഹെഗ്ഡെയുടെ ആഹ്വാനം. ഹെഗഡെയുടെ വർഗീയ പ്രസ്താവനക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും, എ.ഐ.എം.എം പ്രസിഡന്റ് അസദുദീൻ ഒവൈസിയും ഉൾപ്പെടെ നിരവധി നേതാക്കൻമാരും ട്വിറ്ററിലൂടെ ഹെഗ്ഡെയ്ക്ക് മറുപടി നൽകിയിരുന്നു. കേന്ദ്രമന്ത്രിയാകാനുള്ള അർഹത ഹെഗ്ഡെയ്ക്ക് ഇല്ലെന്നും എല്ലാ ഇന്ത്യക്കാർക്കും അദ്ദേഹം നാണക്കേടാണെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കൈകൾ വെട്ടാനും കൊലപാതകം നടത്താനുമാണ് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തതെന്നാണ് അസദുദീൻ ഒവൈസി പറഞ്ഞത്.
Good afternoon @AnantkumarH . See my hands are touching my hindu life ..Now do what u can !! It's a dare sir!! pic.twitter.com/8AyJcV5yqT
— Tehseen Poonawalla (@tehseenp) January 28, 2019
This man is an embarrassment to every Indian. He's unfit to be a Union Minister and deserves to be sacked. https://t.co/SbrvEdQBur
— Rahul Gandhi (@RahulGandhi) January 28, 2019