കാരക്കാസ്: ഒരു കാലത്ത് സമ്പത്തിന്റെയും കരുതലിന്റെയും മറുവാക്കായ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിന്നും ദിനംപ്രതി പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ഒരു നേരത്തെ ആഹാരത്തിനായി നെട്ടോട്ടമോടുകയാണ് ഇവിടത്തെ ജനത. നിക്കോളാസ് മഡുറോയുടെയെ ഭരണത്തിൻ കീഴീലെത്തിയ ശേഷമാണ് വെനസ്വേല പ്രൗഢിയിൽ നിന്നും പട്ടിണിയിലേക്ക് മാറിയത്. പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്ന വെനസ്വേലയെ പിടിച്ച് നിർത്തിയിരുന്നത് രാജ്യത്തെ വിലമതിക്കാനാവാത്ത എണ്ണസമ്പത്തായിരുന്നു.
വിശന്ന് വലഞ്ഞ് ഒരു നേരം ആഹോരം കഴിക്കാനായി മുടിമുറിച്ച് നൽകുന്ന യുവതികളുടെ അവസ്ഥ മാദ്ധ്യമങ്ങളാണ് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അതിർത്തിയിലെത്തിയാണ് യുവതികൾ മുടിമുറിച്ച് നൽകി പണം സമ്പാദിക്കുന്നത്. പത്ത് മുതൽ ഇരുപത് ഡോളർ വരെ നൽകി മുടി മുറിച്ച് വാങ്ങാനായി വിഗ് നിർമ്മിക്കുന്നവർ ഇവരെ കാത്തുനിൽക്കുന്ന കാഴ്ച കാണാവുന്നത്.