skill-education

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തൊഴിൽ നൈപുണ്യ വികസന കോഴ്സുകൾ (എൻ.എസ്.ക്യു ) ആവിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ ഈ പദ്ധതി സംസ്ഥാനത്തെ അറുപത്തിയാറ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ നടപ്പിലാക്കിയിരുന്നു. ഇവിടെ എന്തെങ്കിലുമൊന്ന് കാട്ടികൂട്ടി പദ്ധതി നടപ്പിലാക്കി എന്ന് കാണിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാനാവും. എൻ.എസ്.ക്യു പരിഷ്‌കരണത്തിന്റെ പേരിൽ കോടികൾ പൊടിച്ചുവെങ്കിലും വിദ്യാർത്ഥികൾക്ക് പ്രയോജനകരമായിട്ടുള്ള ഒന്നും ഇതിലുണ്ടായിട്ടില്ല. പദ്ധതിയിൽ തിരഞ്ഞെടുത്തിരിക്കുന്ന കോഴ്സുകൾ പൊതുവെ നമ്മുടെ നാട്ടിൽ തൊഴിൽ സാദ്ധ്യത ഇല്ലാത്തതാണെന്നുള്ളതും ഒരു പോരായ്മയായി കാണേണ്ടതാണ്. ഇതിന്റെ നേരറിയാൻ കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ് അന്വേഷിച്ചിറങ്ങുന്നു.