km-mani

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി പാർട്ടി നേതൃത്വം. കോട്ടയം കൂടാതെ മറ്റ് രണ്ട് സീറ്റുകൾ കൂടി വേണമെന്ന് ജോസ്.കെ.മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ട് സീറ്റുകൾ കൂടി വേണമെന്നാവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ കെ.എം.മാണിയും രംഗത്തെത്തി.

കോട്ടയത്തിന് പുറമെ വിജയ സാദ്ധ്യതയുള്ള രണ്ട് സീറ്റുകൾ കൂടി വേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇടുക്കിയും ചാലക്കുടിയുമാണ് മുൻഗണനയിലുള്ളതെന്നും കെ.എം.മാണി വ്യക്തമാക്കി. കൂടാതെ കോട്ടയം സീറ്റ് വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും അത് കേരള കോൺഗ്രസിന്റേതാണെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് സീറ്റുകൾ ഉണ്ടായിരുന്ന പാർട്ടി ആയതിനാൽ നിലവിൽ രണ്ട് സീറ്റുകൾ കൂടി ചോദിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും രാഹുൽ ഗാന്ധിക്ക് മുന്നിൽ രണ്ടാം സീറ്റ് ആവശ്യമുന്നയിക്കുമെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.