news

1. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തല്‍. തര്‍ക്കത്തില്‍ പെടാത്ത 67 ഏക്കര്‍ ഭൂമി എത്രയും വേഗം വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായി കഴിഞ്ഞ ദിവസം താന്‍ കൂടിക്കാഴ്ച നടത്തി ഇരുന്നു എന്നും സുബ്രഹ്മണ്യം സ്വാമി

2. രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി പ്രതിരോധ സെക്രട്ടറി ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. രാമക്ഷേത്ര നിര്‍മ്മാണം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങണം എന്ന് ആര്‍.എസ്.എസ് ഉള്‍പ്പെടെ ഉള്ളവര്‍ ആവശ്യപ്പെടുന്നതിന് ഇടയിലാണ് ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്രം പരമോന്നത കോടതിയില്‍ എത്തിയത്


3. പിറവം പള്ളി തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് അനി ജോണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. പിറവം സെന്റ് മേരീസ് പള്ളിയില്‍ ഉള്‍പ്പെടെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്

4. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടു സീറ്റ് വേണമെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി മത്സരിക്കുന്ന നിലവിലെ സീറ്റിനെ കൂടാതെ ഒരു സീറ്റ് കൂടി വേണം എന്ന് ആവശ്യം. ഏത് സീറ്റ് നല്‍കിയാലും സ്വീകരിക്കും എന്നും മാദ്ധ്യമങ്ങളോട് കെ.എം.മാണി

5. അതിനിടെ, പാര്‍ട്ടി രണ്ടു സീറ്റ് ചോദിക്കം എന്ന് വൈസ് ചെയര്‍മാന്‍ ജോസ്.കെ, മാണി. കോട്ടയത്തിന് പുറമെ, ഇടുക്കിയോ, ചാലക്കുടിയോ വേണം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കും എന്നും ജോസ്.കെ മാണി. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള പടലപ്പിണക്കങ്ങളും ഇല്ല. ജോസഫ് വിഭാഗത്തിന് പരാതി ഇല്ല എന്നും കൂട്ടി ചേര്‍ക്കല്‍

6. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം എട്ടാം ദിവസത്തില്‍. എസ്.എന്‍.ഡി.പി ബേപ്പൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ മഹാഗുരു പ്രിവ്യു ഷോ ഫറോഖ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ചു. യൂണിയന്‍ പ്രസിഡന്റ് ഷാജു ചമ്മിനി, സെക്രട്ടറി ഗംഗാധരന്‍ പൊക്കടത്ത് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു

7. തലസ്ഥാനത്തെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന്റെ നടപടി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവി മുഖ്യന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി ശുപാര്‍ശകള്‍ ഇല്ല. വിഷയത്തില്‍ അന്വേഷണം നടത്തിയ എ.ഡി.ജി.പി മനോജ് എബ്രഹാം ഇന്നലെ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി ഇരുന്നു

8. ചൈത്ര തേരേസ ജോണ്‍, ഒപ്പം ഉണ്ടായിരുന്ന മെഡിക്കല്‍ കോളജ് സി.ഐ എന്നിവരില്‍ നിന്നെല്ലാം ഐ.ജിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന എന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പെട്ടെന്നുള്ള തീരുമാനം എന്നും വിശദീകരണത്തില്‍ പരാമര്‍ശം

9. കഴിഞ്ഞ 24നായിരുന്നു രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധന ആയതിനാല്‍ കടുത്ത നടപടി ഒന്നും ഉദ്യോഗസ്ഥയ്ക്ക് എതിരെ എടുക്കാനാവില്ല. എന്നാല്‍, ചൈത്രക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം

10. മുന്‍ പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിയോഗം ഡല്‍ഹിയിലെ വസതിയില്‍ വച്ച്. സംസ്‌കാരം വിദേശത്തുള്ള മകന്‍ എത്തിയതിന് ശേഷം വെള്ളിയാഴ്ച്ച നടത്തിയേക്കും. മംഗലാപുരം സ്വദേശി ആയ ഇദ്ദേഹം, വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രി ആയിരുന്നു. അടിയന്താരാവസ്ഥയുടെ കടുത്ത വിമര്‍ശകനായിരുന്നു.

11. 1967-ല്‍ ആദ്യമായി ലോക്സഭയില്‍ എത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസ് തുടര്‍ന്ന് 9 തവണ ലോക്സഭാംഗമായി. പ്രതിരോധത്തിന് പുറമെ, നിരവധി തവണ റെയില്‍വേ, വ്യവസായ വകുപ്പുകളുടേയും മന്ത്രി ആയിട്ടുണ്ട്. സമതാ പാര്‍ട്ടി സ്ഥാപക നേതാവ്, എന്‍.ഡി.എ കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2010ല്‍ അസുഖത്തെ തുടര്‍ന്ന് രാഷ്ട്രീയരംഗം വിട്ടു. നല്ല രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്ത നല്ല നേതാവ് ആയിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി