bee

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റ‌േഡിയത്തിൽ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയൻസ് ഏകദിന മത്സരത്തിനിടെ തേനീച്ചയുടെ ആക്രമണം. ഒൻപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തേനീച്ചകൂട് എങ്ങനെ ഇളകി എന്നതിനെ കുറിച്ച് വ്യക്തതയില്ല.


ഏകദിന മത്സരം തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ബി-സെക്ടറിലെ ഗാലറിയുടെ മുകളിലത്തെ നിലയിലായിരുന്നു തേനീച്ചക്കൂട് ഉണ്ടായിരുന്നത്. വളരെ ഉയരത്തിലുള്ള സാമാന്യം വലിയ തേനീച്ചക്കൂട് ഇവിടെ ഉണ്ടായിരുന്നത്. ഇത് എങ്ങനെയാണ് ഇളകിയതെന്നും അറിയാൻ കഴിഞ്ഞിട്ടില്ല.

മത്സരത്തിനിടയിൽ കാണികളെ ഇങ്ങോട്ടേക്ക് പ്രവേശിക്കാതിരിക്കാൻ അധികൃതർ ഗേറ്റുകൾ അടച്ചിട്ടിരുന്നു. കാണികൾ കുറവായതിനാൽ ആരെയും അങ്ങോട്ടേയ്ക്ക് കടത്തി വിട്ടിരുന്നില്ല എന്നിട്ടും ഇരുപതോളം പേർ ഇവിടെ എത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇവർ എങ്ങനെ ഇവിടെ കടന്നുകൂടി എന്നത് വ്യക്തമായിട്ടില്ല. ഒൻപതോളം പേർക്കാണ് കുത്തേറ്റത് തുടർന്ന് ഇവരെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തേനീച്ചയുടെ ആക്രമണം അവസാനിച്ചതോടെയാണ് ഏകദിനം വീണ്ടും ആരംഭിച്ചത്. തേനീച്ച കൂട് നീക്കം ചെയ്തിട്ടില്ല. ഏകദിനം അവസാനിച്ച ശേഷം വൈകുന്നേരത്തോടെ തേനീച്ച കൂട് ഇവിടെനിന്ന് നീക്കം ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.