മെൻസ് ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ തമിഴിലെ താരം എത്തുന്നതും അവരെ സ്വീകരിക്കാൻ എത്തി ഉദ്ഘാടനത്തിന് കൂടെ കൂടിയ വെൽക്കം ഗേളിന് പണി കിട്ടുന്നതുമാണ് ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡ്. 27/01/2019 ൽ സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിൽ വെൽക്കം ഗേളായി ജോലി ചെയ്യുന്ന അനുജത്തി തന്നെ വെൽക്കം ഗേളായ ചേച്ചിയ്ക്ക് കൊടുക്കുന്ന പണി കൂടിയാണ് ഈ എപ്പിസോഡ്.
നെയ്യാറ്റിൻകരയിലെ ഒരു പ്രമുഖ ഷോപ്പ് ഉദ്ഘാടനത്തിന് താരം എത്തുന്നതാണ് കഥ. ഒപ്പം കൂടുന്ന വെൽക്കം ഗേളി നോട് താരത്തിന് തോന്നുന്ന നിമിഷ നേരം കൊണ്ട് അനുരാഗവും അതിൽ പെട്ടു പോകുന്നതുമാണ് എപ്പിസോഡിൽ പറയുന്നത്.