പിസ കൊതിയുള്ളവർക്ക് ഒരു സന്തോഷവാർത്ത. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ പിസ മ്യൂസിയം തുടങ്ങി. മ്യൂസിയം ഒഫ് പിസ എന്നാണ് പേര് .സംഗതി വൻ സെറ്റപ്പെന്നാണ് അനുഭവസ്ഥർ പറയുന്നത്. ആരുകണ്ടാലും അറിയാതെ കയറിപ്പോകും. വലിയ ചിത്രങ്ങൾ, ശില്പങ്ങൾ തുടങ്ങിയവകൊണ്ടാണ് മ്യൂസിയം മനോഹരമാക്കിയിരിക്കുന്നത്. ‘മോപ്പി’ എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു.
ആകർഷകമായ തിളക്കമേറിയ നിറങ്ങളാണ് മ്യൂസിയത്തിലെ മറ്റൊരു പ്രത്യേകത. ലളിതകലയുടെ ലോകത്തേക്ക് ആളുകളെ എത്തിക്കുക എന്നാണ് മോപ്പിയുടെ ലക്ഷ്യം. യുവാക്കൾക്ക് 2500രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനം സൗജന്യമാണ്. യുവാക്കൾ തന്നെയാണ് ഉപഭോക്താക്കളിൽ കൂടുതലും. കൗമാരക്കാരെ കൂടുത ൽആകർഷിക്കാനായി സെൽഫി എടുക്കാനുള്ള പ്രത്യേക സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.