സണ്ണി ലിയോൺ മലയാളത്തിലെത്തുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ സണ്ണി ചിത്രീകരണത്തിനായി ലൊക്കേഷനിലെത്തി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’യുടെ ഷൂട്ടിംഗിനായാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയിരിക്കുന്നത്.
തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് മൂന്നു ദിവസത്തെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിൽ ഐറ്റം ഡാൻസുമായാണ് സണ്ണി എത്തുന്നത്. മമ്മൂട്ടിയും സണ്ണി ലിയോണും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ചിത്രത്തിൽ പോക്കിരി രാജയിൽ മമ്മൂക്കയ്ക്കൊപ്പമുണ്ടായിരുന്നവരും ചിത്രത്തിലുണ്ട്. കൂടാതെ സലിം കുമാറിന്റെ നോവലിസ്റ്റ് കഥാപാത്രമായ മനോഹരൻ മംഗളോദയവും മമ്മൂക്കയ്ക്കും സണ്ണി ലിയോണിനുമൊപ്പമുണ്ട്. സണ്ണി ലിയോണിനെ ട്യൂൺ ചെയ്യുന്ന ഭാവത്തിലാണ് മംഗളോദയത്തിന്റെ നിൽപ്പ്. ഒരു നോവൽ കഥ പറഞ്ഞ് സണ്ണിയെ വളച്ചില്ലെങ്കിൽ കൊള്ളാം.
നടൻ അജു വർഗ്ഗീസ് മധുരരാജയിലെ ഈ ചിത്രം 'ഇക്ക വിത്ത് അക്ക' എന്ന തലക്കെട്ടോടെ പോസ്റ്റ്ചെയ്തിരുന്നു. രസകരമായ ഫേസ്ബുക്ക് പോസ്റ്റ് നിരവധിപേരാണ് ഷെയർ ചെയ്തത്. എന്നാൽ സംഭവം കൈവിട്ട് പോയി. നടന്റെ പോസ്റ്റിനെതിരെ വ്യാപകമായ സൈബർ ആക്രമണമായിരുന്നു പിന്നീട്. തുടർന്ന് നടൻ അജു വർഗീസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിന്റെ ഫോട്ടോ ഇപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി രസകരമായ ട്രോളുകളാണ് ഫോട്ടോയുടെ പേരിൽ പ്രചരിക്കുന്നത്. എന്തായാലും 'ഇക്ക വിത്ത് അക്ക' എന്താകുമെന്ന് കണ്ടറിയാം. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ് മധുരരാജയുടെ കോമഡി മാസ് രംഗങ്ങൾക്കും സണ്ണിചേച്ചിയുടെ ഗാനത്തിനും.