ഇന്ത്യൻ മൈക്കിൾ ജാക്സണെന്ന പേര് പ്രഭുദേവയ്ക്ക് ആരാധകർ ചാർത്തി നൽകിയത് വെറുതേയല്ല. നടൻ, സംവിധായകൻ, കൊറിയോഗ്രാഫർ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച താരത്തെ തേടി പത്മശ്രീ പുരസ്കാരവും എത്തി. പ്രഭുദേവയെ പ്രശംസിച്ച് പോസ്റ്റിട്ടിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ജീവിതത്തിൽ എവിടെയും എത്തിയില്ല എന്ന് സങ്കടപ്പെടുന്നവർക്ക് ഒരു പാഠമാണ് പ്രഭുദേവ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ‘ഞാനെങ്ങുമെത്തിയില്ലാ എന്ന് സങ്കടപ്പെടുന്നവർക്ക് ഒരു പാഠപുസ്തകമാണീ മനുഷ്യൻ.. ഡാൻസറായി വന്ന് നൃത്തസംവിധായകനായി നടനായി സംവിധായകനായി ഇന്ന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീക്ക് അർഹനായി നിൽക്കുന്നു…
ഏതൊരു സാധാരണക്കാരനും അഭിമാനിക്കാവുന്ന നേട്ടം…. ഞങ്ങൾ ഒന്നിക്കുന്ന ‘ഊമൈ വിഴികൾ ‘ അണിയറയിൽ ഒരുങ്ങുന്നു’ എന്നാണ് താരം കുറിച്ചത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ സിനിമയിലെത്തിയ ഹരീഷ് പേരടി തമിഴിലും തിരക്കുള്ള താരമാണ്.