ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടുയന്ത്ര അട്ടിമറി തടയാനും വോട്ടർ പട്ടികയിലെ ക്രമക്കേട് കണ്ടെത്താനും നേതാക്കൾക്ക് കോൺഗ്രസ് പരിശീലനം നൽകും. വോട്ടെടുപ്പ് ദിവ സം നാല് ഘട്ടങ്ങളിൽ വോട്ടുയന്ത്രം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബൂത്ത് ഏജന്റുമാർക്ക് അവസരം നൽകും. ഇൗ സമയം ഏതെല്ലാം രീതിയിൽ അട്ടിമറി തടയാൻ സാധിക്കും എന്ന് കൃത്യമായി പരിശീലനം നൽകാനാണ് കോൺഗ്രസ് പദ്ധതി. ഇതു സംബന്ധിച്ച് സംസ്ഥാന അദ്ധ്യക്ഷന്മാർക്ക് എ.ഐ.സി.സി നിർദേശം നൽകിയതായാണ് റിപ്പോർട്ട്. അടുത്തിടെ നടന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വോട്ടുയന്ത്രം അട്ടിമറി തടയാൻ പലയിടങ്ങളിലും പാർട്ടി പ്രവർത്തകരെ കോൺഗ്രസ് സജ്ജമാക്കിയിരുന്നു.