എഡിൻബർഗ്: കോഴിമുട്ട പ്രോട്ടീൻ കലവറ തന്നെ. എന്നാൽ നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള മറ്റ് പലവിധ പ്രോട്ടീനുകളും കോഴിമുട്ടയ്ക്ക് തരാൻ കഴിയും. സ്കോട്ട്‌ലൻഡിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ടാണ് ഒരു ചെറിയ ജനിതക മാറ്റത്തിലൂടെ വലിയ അളവിൽ പ്രോട്ടീനുകൾ നൽകാൻ കോഴിമുട്ടയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയത്. പരീക്ഷണശാലകളിൽ പ്രോട്ടീൻ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനെക്കാൾ നൂറു മടങ്ങ് ചെലവും കുറവാണിതിന്. രോഗപ്രതിരോധ ശേഷിയുള്ള പ്രോട്ടീനുകളെ കോഴിയുടെ ഭ്രൂണത്തിലേക്ക് കടത്തിവിട്ട് അവയുടെ ഡി.എൻ.എയുമായി എൻകോഡ് ചെയ്യിച്ചാണ് പരീക്ഷണം.
ഒരു പിടക്കോഴികൾക്ക് പ്രതി വർഷം 300 മുട്ടകൾ വരെ ഇടാൻ സാധിക്കും. പരീക്ഷണശാലകളെക്കാൾ കൂടുതൽ പ്രോട്ടീനുകൾ ലഭിക്കാൻ കേവലം മൂന്ന് മുട്ടകൾ മതിയാകും. -ബി.എം.സി ബയോടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
രോഗപ്രതിരോധ ശേഷിയുള്ള ജീൻ
കോഴിമുട്ടയുടെ ഭ്രൂണത്തിലേക്ക് ജീൻ കടത്തിവിടുന്നു
സ്വാഭാവികമായി കോഴിയെ മുട്ടയിട്ട് വിരിയാൻ അനുവദിക്കുന്നു
കോഴിക്കുഞ്ഞുങ്ങൾ പ്രായമാകുന്നതോടെ പ്രോട്ടീൻ ജീൻ ഡി.എൻ.എയുമായി എൻകോഡ് ചെയ്യുന്നു.
പൂവൻകോഴിയുടെ ബീജത്തിൽ പ്രോട്ടീൻ ജീനുകൾ അടങ്ങിയിരിക്കും.
ഇവയെ സാധാരണ പിടക്കോഴികളുമായി ബീജസങ്കലനം നടത്തുന്നു
ലഭിക്കുന്ന മുട്ടകളിൽ സ്വാഭാവിക പ്രോട്ടീനു പുറമെ പുതിയ പ്രോട്ടീനുകൾ അടങ്ങിയിരിക്കും
ഒരു മില്ലിലിറ്റർ വെള്ളക്കരുവിൽ നിന്ന് 15-50 മൈക്രോഗ്രാം പ്രോട്ടീൻ
പുതിയ പ്രോട്ടീനുകൾ
IFNalpha2a - വൈറസ് പ്രതിരോധ ശേഷി, അർബുദ പ്രതിരോധം
മാക്രോഫേജ്- സി.എസ്.എഫ് : രോഗബാധിത കലകൾ സ്വയം പുനർനിർമ്മിക്കപ്പെടുന്നു