news

1. സംസ്ഥാനത്ത് യു.ഡി.എഫിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. മോദി ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ ശ്രമിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷകര്‍ഷക ദ്രോഹ നയങ്ങള്‍. രാജ്യത്തിന്റെ പ്രധാനപ്പെട്ട അഞ്ച് വര്‍ഷത്തെ നരേന്ദ്രമോദി ഇല്ലാതാക്കി

2. അനില്‍ അംബാനി എന്ന ബിസിനസ് സുഹ്ൃത്തിന് 15,000 കോടി വാഗ്ദാനം നല്‍കി. ഇതെല്ലാം കഴിഞ്ഞ അഞ്ചു വര്‍ഷമായി ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുക ആണ് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍. 2019-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മിനിമം ഗ്യാരണ്ടി ഉറപ്പു വരുത്തും. വനിതാ സംവരണ ബില്‍ പാസാക്കും. കൂടുതല്‍ വനിതകളും യുവാക്കളും അധികാരത്തില്‍ എത്തണം എന്നും രാഹുല്‍

3. സി.ബി.ഐ ഡയറക്ടറെ അര്‍ദ്ധരാത്രി മാറ്റിയത് എന്തിന് എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. സുപ്രീംകോടതി സി.ബി.ഐ ഡയറക്ടറെ നിയമിച്ചിട്ടും മണിക്കൂറുകള്‍ക്ക് അകം എന്തിന് നരേന്ദ്രമോദി അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റി. എന്തുകൊണ്ടാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് റഫാല്‍ കരാര്‍ അനില്‍ അബാനിക്ക് കൊടുത്തത് മോദിയുടെ നിര്‍ദ്ദേശ പ്രകാരം എന്ന് പറഞ്ഞത്. മുന്‍ പരിചയമില്ലാത്ത അനില്‍ അംബാനിക്ക് എന്തിന് കരാര്‍ കൊടുത്തു. 526 കോടി മാത്രമുള്ള വിമാനം എന്തിന് 1200 കോടിക്ക് വാങ്ങി എന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രി അഴിമതിക്കാരന്‍ എന്നും അലോക് വര്‍മ്മയെ മോദി മാറ്റിയത്, സ്വയരക്ഷയ്ക്ക് വേണ്ടി എന്നും രാഹുല്‍ ഗാന്ധി. മറൈന്‍ ഡ്രൈവില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നു

4. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല. ചൈത്രയ്ക്കു വിവരക്കേടെന്നും മന്ത്രി മണി. അതേസമയം, ചൈത്രയ്‌ക്കെതിരായ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്

5. റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ഇല്ലെന്നാണ് സൂചന. നടപടിയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും. ചൈത്ര തേരേസ ജോണ്‍, ഒപ്പം ഉണ്ടായിരുന്ന മെഡിക്കല്‍ കോളജ് സി.ഐ എന്നിവരില്‍ നിന്നെല്ലാം ഐ.ജിയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന എന്നാണ് ചൈത്ര നല്‍കിയ വിശദീകരണം

6. കഴിഞ്ഞ 24നായിരുന്നു രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധന ആയതിനാല്‍ കടുത്ത നടപടി ഒന്നും ഉദ്യോഗസ്ഥയ്ക്ക് എതിരെ എടുക്കാനാവില്ല എന്നും പൊലീസ്. എന്നാല്‍, ചൈത്രക്കെതിരെ കടുത്ത നടപടി വേണമെന്ന് ആണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം

7. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യം എന്ന മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്രത്തിന്റെ ആസ്തിയില്‍ രാജകുടുംബത്തിന് അവകാശം ഇല്ലെന്നും എന്നാല്‍ അത് വിഗ്രഹത്തിന്റെ സ്വത്ത് ആണെന്നും രാജകുടുംബം സുപ്രീംകോടതിയില്‍. ക്ഷേത്ര ഭരണത്തിനുള്ള അനുവാദം നല്‍കണം എന്നും കോടതിയില്‍ രാജകുടുംബം

8. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചപ്പോഴും പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജാവില്‍ തന്നെ നിലനിറുത്തിയിരുന്നു. ബി. നിലവറ തുറക്കാന്‍ അനുവദിക്കരുത് എന്നും സുപ്രീംകോടതിയില്‍ രാജകുടുംബം. എന്നാല്‍ ബി നിലവറ മുന്‍പ് തുറന്നിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത്, ജസ്റ്റിസുമാരായ യു.യു.ലളിത്,ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച്. ഹര്‍ജി നാളെയും പരിഗണിക്കും

9. കോണ്‍ഗ്രസിനും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. രാഹുല്‍ ഗാന്ധിയുടെ മിനിമം വേതനം പ്രഖ്യാപനം, ഇന്ധിര ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെ മറ്റൊരു പൊള്ളയായ വാഗ്ദാനം മാത്രം എന്ന് ആരോപണം. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരു പോലെ വിമര്‍ശിച്ച മായാവതി 2014-ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളും ഇപ്പോള്‍ രാഹുല്‍ നല്‍കുന്ന വാഗ്ദാനങ്ങളും ഒരു പോലെ എന്നും കുറ്റപ്പെടുത്തി

10. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ പരാജയപ്പെട്ടവര്‍ ആണ്. ഇവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നും മായാവതി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തും എന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ രാജ്യത്തു നിന്ന് വിശപ്പും ദാരിദ്ര്യവും ഇല്ലാതാവും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം

11. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തല്‍. തര്‍ക്കത്തില്‍ പെടാത്ത 67 ഏക്കര്‍ ഭൂമി എത്രയും വേഗം വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായി കഴിഞ്ഞ ദിവസം താന്‍ കൂടിക്കാഴ്ച നടത്തി ഇരുന്നു എന്നും സുബ്രഹ്മണ്യം സ്വാമി

12. രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി പ്രതിരോധ സെക്രട്ടറി ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. രാമക്ഷേത്ര നിര്‍മ്മാണം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ തുടങ്ങണം എന്ന് ആര്‍.എസ്.എസ് ഉള്‍പ്പെടെ ഉള്ളവര്‍ ആവശ്യപ്പെടുന്നതിന് ഇടയിലാണ് ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്രം പരമോന്നത കോടതിയില്‍ എത്തിയത്