vd-satheesan-translation-
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന കോൺഗ്രസ് നേതൃസംഗമത്തിൽ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു. വി.ഡി. സതീശൻ പരിഭാഷപ്പെടുത്തുന്നു, ഫോട്ടോ എൻ.ആർ.സുധർമദാസ്

കൊച്ചി: കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ വിവർത്തകനായ വി.ഡി.സതീശന് സംഭവിച്ച ആശയക്കുഴപ്പം സദസിൽ ചിരിപടർത്തി. തനിക്ക് കേൾക്കാൻ കഴിയുന്നില്ലെന്ന് വി.ഡി.സതീശൻ പല തവണ പരാതിപ്പെട്ടതോടെ ഒടുവിൽ തന്റെ അരികിൽ നിറുത്തിയാണ് രാഹുൽ പ്രസംഗം തുടർന്നത്.

വേദിയിൽ രാഹുൽ ഗാന്ധി സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ തനിക്ക് വ്യക്തമായി കേൾക്കാൻ കഴിയില്ലെന്ന് വി.ഡി.സതീശൻ പരാതിപ്പെടുന്നത് കാണാമായിരുന്നു. പലപ്പോഴും രാഹുൽ ഗാന്ധി പറയുന്നതിന്റെ വിവർത്തനമായിരുന്നില്ല സതീശൻ പറഞ്ഞത്. ഇത് മനസിലാക്കിയ രാഹുൽ എന്താണ് പ്രശ്‌നമെന്ന് തിരക്കി. രാഹുൽ പ്രസംഗിക്കുന്നത് തനിക്ക് വ്യക്തമായി കേൾക്കാൻ കഴിയുന്നില്ലെന്ന് സതീശൻ വ്യക്തമാക്കിയതോടെ തന്റെ അടുത്തേക്ക് വരാനായിരുന്നു രാഹുലിന്റെ ഉപദേശം. വേദിയുടെ പല സ്ഥലങ്ങളിൽ ചെന്ന് വിവർത്തനം തുടർന്നെങ്കിലും കാര്യങ്ങളിൽ മാറ്റമുണ്ടായില്ല. ഒടുവിൽ സതീശന്റെ അടുത്തേക്ക് വിളിച്ച് വരുത്തിയ രാഹുൽ തന്റെ രണ്ട് മൈക്കുകളിൽ ഒന്ന് സതീശന് നൽകി. എന്നിട്ടും ആശയക്കുഴപ്പം തുടർന്നപ്പോൾ പ്രസംഗം ഇടയ്‌ക്ക് നിറുത്തി വിശദീകരിച്ച് കൊടുക്കാനും രാഹുൽ തയ്യാറായി.ഒടുവിൽ സതീശന് വേണ്ടി കയ്യടിക്കാൻ അണികളോട് പറയാനും രാഹുൽ തയ്യാറായി.

vd-satheesan-translation-
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന കോൺഗ്രസ് നേതൃസംഗമത്തിൽ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു. വി.ഡി. സതീശൻ പരിഭാഷപ്പെടുത്തുന്നു, ഫോട്ടോ എൻ.ആർ.സുധർമദാസ്

അതേസമയം, സതീശന്റെ ആശയക്കുഴപ്പം ട്രോളന്മാർക്കും ചാകരയായി. നേരത്തെ ബി.ജെ.പി പരിപാടിയിൽ കെ.സുരേന്ദ്രൻ നടത്തിയ പരിഭാഷയെ തോൽപ്പിക്കുന്നതാണ് സതീശന്റെ പ്രകടനമെന്നാണ് മിക്കവരുടെയും അഭിപ്രായം. രാഹുലിന്റെ തള്ളിനേക്കാൾ കൂടുതലാണ് സതീശൻ തള്ളുന്നതെന്നാണ് ചിലർ പറയുന്നത്.