mallika-sukumaran-

പൃഥിരാജിന്റെ ഏറ്റവും പുതിയ കാറായ ലംബോർഗിനിയുമായി ബന്ധപ്പെട്ട് അമ്മ മല്ലിക സുകുമാരൻ കൗമുദി ടി.വിയുടെ "ഡ്രീം ‌ഡ്രൈവ്" പരിപാടിയിൽ നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്തിരുന്നു. വീട്ടിലേക്ക് വരുന്ന റോഡിന്റെ ശോചനീയവസ്ഥയെ തുടർന്ന് മകന്റെ ലംബോർഗിനി വീട്ടിലേക്ക് കൊണ്ടുവരാൻ ആവുന്നില്ലെന്നാണ് മല്ലിക സുകുമാരന്റെ പരാമർശം.

സീനിയർ സിറ്റിസണായ ഞങ്ങൾ കരം അടയ്ക്കുന്ന റോഡുകൾ എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്നാണ് മല്ലിക സുകുമരാൻ അന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ ട്രോളുകളാണ് അന്ന് പടർന്നത്. എന്നാൽ ഇപ്പോൾ ആ ട്രോളൻമാർക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് മല്ലിക. നിരന്തരം പടർന്ന ട്രോളുകളുടെ പശ്ചാത്തലത്തിൽ വീട്ടിലേക്കുള്ള റോഡ് നന്നാക്കിയെന്നും ഇതിന്റെ ഫലമായി മകൻ പൃഥിയുടെ ലോബോർഗിനി വീട്ടിലേക്ക് എത്തിയെന്നും മല്ലിക സുകുമാരൻ പറയുന്നു.

വീഡിയോ

ട്രോളുകൾ വന്ന സമയത്ത് ഒരുപാട് അധികാരികൾ എന്നെ വിളിച്ചു പിന്തുണ അറിയിച്ചിരുന്നു. അങ്ങനെയാണ് പൊടിപിടിച്ചു കിടന്ന ഫയലുകൾക്ക് വീണ്ടും അനക്കം വയ്ക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രധാന റോഡിൽ നിന്നും വീടിനു മുന്നിലൂടെയുള്ള വഴി വീതികൂട്ടി ടാർ ചെയ്തു. വീട്ടിലേക്കുള്ള അൽപം പൊക്കത്തിലുള്ള വശം ഇന്റർലോക്ക് വിരിച്ചു ഭംഗിയാക്കി. വെള്ളം ഒഴുകിപ്പോകാൻ ഓട പണിതു. സ്ലാബ് ഇട്ടു.

ഏറ്റവും സന്തോഷം, കഴിഞ്ഞ ദിവസം പൃഥ്വിരാജ് ലംബോർഗിനിയുമായെത്തി. വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല. എന്നേക്കാൾ സന്തോഷം അവനാണ് എന്നുതോന്നുന്നു. പിന്നാലെ വലിയ വാഹനവുമായി ഇന്ദ്രനും കുടുംബവുമെത്തി. അങ്ങനെ എന്റെ വീട്ടിൽ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം ഉണ്ടായി. ഇപ്പോൾ ഈ വിഷയം തന്നെ അധികാരികളുടെ ശ്രദ്ധയിൽ പെടാൻ കാരണം സോഷ്യൽ മീഡിയയിൽ വന്ന ട്രോളുകളാണ്. ആരോഗ്യപരമായ ട്രോളുകളോട് എനിക്ക് നന്ദിയുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ഡ്രീം ഡ്രൈവ് ഫുൾ എപ്പിസോഡ്