kerala-uni
kerala uni

പ്രാക്ടിക്കൽ

എട്ടാം സെമസ്റ്റർ ബി.ടെക് ഒക്‌ടോബർ 2018 (2008 സ്‌കീം - സപ്ലിമെന്ററി) മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ച് പ്രാക്ടിക്കൽ പരീക്ഷകൾ 31 ന് ഹീരാ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, പനവൂർ, വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, കിളിമാനൂർ സെന്ററുകളിൽ നടത്തും.


തീയതി നീട്ടി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം (കരിയർ റിലേറ്റഡ് ഉൾപ്പെടെ) ജനുവരി 2019 (2017 അഡ്മിഷൻ റഗുലർ - 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് - 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ സി.ഇ മാർക്ക് കോളേജുകളിൽ നിന്ന് അപ്‌ലോഡ് ചെയ്യാനുളള തീയതി 2019 മാർച്ച് 11 വരെ നീട്ടി.


ടൈംടേബിൾ

ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്‌സൈറ്റിൽ.


പുതിയ വെബ്‌സൈറ്റ്

സർവകലാശാലയുടെ എല്ലാവിധ ഫീസുകളും ഓൺലൈനായി സ്വീകരിക്കുന്നതിനുളള പുതിയ വെബ്‌സൈറ്റ് https://pay.keralauniversity.ac.in പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.


ഹയർ എഡ്യൂക്കേഷൻ സർവേ

സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ കോളേജുകളും ഫെബ്രുവരി 28 ന് മുമ്പായി ഹയർ എഡ്യൂക്കേഷൻ സർവേ പൂർത്തികരിച്ച് www.aishe.gov.in എന്ന വെബ്‌സൈറ്റിൽ ഡാറ്റ അപ്‌ലോഡ് ചെയ്യണം. ഫോൺ: 9447310097

പരീക്ഷാഫലം

എം.ഫിൽ എഡ്യൂക്കേഷൻ 2017 - 2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അവസാന വർഷ ബി.ഡി.എസ് പാർട്ട് I (സപ്ലിമെന്ററി - 2008 ന് മുൻപുളള സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2019 ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.


പരീക്ഷാഫീസ്

മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ളു (റഗുലർ/സപ്ലമെന്ററി/ഇംപ്രൂവ്‌മെന്റ്) ഫെബ്രുവരി 2019 പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 30 ന് ആരംഭിക്കും. പിഴ കൂടാതെ ഫെബ്രുവരി 7വരെയും 50 രൂപ പിഴയോടെ 11 വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാം.