കൊച്ചി: നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ ടാറ്റ മോട്ടോഴ്‌സ് കേരളത്തിൽ 58 ശതമാനം വില്‌പന വളർച്ച നേടി. കൊച്ചിയിൽ മാത്രം വില്‌പന 125 ശതമാനം ഉയർന്നുവെന്ന് ടാറ്റ പാസഞ്ചർ വെഹിക്കിൾസ് വിഭാഗം (സെയിൽസ് ആൻഡ് കസ്‌റ്റമർ സപ്പോർട്ട്) വൈസ് പ്രസിഡന്റ് എൻ.എസ്. ബർമൻ പറഞ്ഞു. കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്‌പനയുടെ എട്ട് ശതമാനം കേരളത്തിന്റെ സംഭാവനയാണ്.
ഇന്ത്യയിൽ 759 ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്. 2019ൽ പുതിയ 50 ഔട്ട്‌ലെറ്റുകൾ കൂടി തുറക്കും. അഞ്ചുവർഷത്തിനകം മൊത്തം ഔട്ട്‌ലെറ്റുകൾ 2,000ത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. കേരളത്തിൽ ടാറ്റയ്ക്ക് 50 സെയിൽസ് പോയിന്റുകളും 25 സർവീസ് ഔട്ട്‌ലെറ്റുകളുമുണ്ട്. പത്തു ഡീലർമാരാണ് റീജിയണിൽ ടാറ്റയ്ക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു.