rahul-gandhi

കൊച്ചി: തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലൂടെ താരമായിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഒരു ബാലൻ. ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന ആസിം എന്ന കൊച്ചുമിടുക്കൻ ആണത്. ആള് വെറും ചില്ലറക്കാരനല്ല. കഴിഞ്ഞ വർഷത്തെ ഉജ്വല ബാല്യ പുരസ്കാരം നേടിയ മിടുക്കനാണ് ആസിം. പുരസ്കാര തുകയും സ്വന്തമായി സ്വരൂപിച്ച 25,​000രൂപയും ഉൾപ്പടെ 50,​000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആസിം നൽകിയിരുന്നു.


ആസിമിനെ നേരിട്ട് കണ്ട അനുഭവമാണ് രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചത്. "ആസിമിനെ ഇന്ന് നേരിട്ട് കണ്ടെന്നും, അവൻ ഒരു പോരാളിയാണെന്നും നമുക്ക് എല്ലാം അഭിമാനമായി ആസിം മാറുമെന്നും രാഹുൽ പറഞ്ഞു. തനിക്കതിൽ പൂർണ വിശ്വാസമുണ്ടെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾ തർജ്ജിമ ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. കുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങൾ പിതാവും രാഹുൽ ഗാന്ധിയോട് വിശദമാക്കുന്നുണ്ട്. വലുതാകുമ്പോൾ കോൺഗ്രസിൽ ചേരണമെന്നും രാഹുൽ ആസിമിനോട് ആവശ്യപ്പെട്ടു.

വീഡിയോ