അബുദാബി : ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ ആതിഥേയരായ യു.എ.ഇയെ എതിരില്ലാത്ത നാലുഗോളുകൾക്ക് കീഴടക്കി ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഇരുപകുതികളിലും രണ്ട് ഗോളുകൾ വീതമാണ് ഖത്തർ നേടിയത്. ഖത്തറിനായി ഖൗഖി, അൽമോയസ് അലി, അൽഹെയ്ദോസ്,ഹാമിദ് ഇസ്മേൽ എന്നിവരാണ് സ്കോർ ചെയ്തത്. ഒന്നാം തീയതി നടക്കുന്ന ഫൈനലിൽ ഖത്തർ ജപ്പാനെ നേരിടും.