trinamool-

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിക്ക് ശേഷം തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. കിഴക്കൻ മിഡ്നാപുരിലെ റാലിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. പ്രസംഗം കഴിഞ്ഞ് അമിത് ഷാ വേദി വിട്ടുപോയതിന് പിന്നാലെയാണ് ഇരുസംഘവും ഏറ്റുമുട്ടി. പ്രവർത്തകർ തമ്മിൽ കല്ലേറും നടന്നു. ഖ്രമത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ച്.

റാലിയിൽ പങ്കെടുക്കാൻ വന്ന ബി.ജെ.പി പ്രവർത്തകരുടെ വാഹനങ്ങൾ ആഖ്രമിക്കുകയും തീയിടുകയും ചെയ്തതായി ബി.ജെ.പി ആരോപിച്ചു.എന്നാൽ തങ്ങളുടെ പാർട്ടി ഓഫീസ് ബി.ജെ.പിക്കാർ ആക്രമിച്ചതായി തൃണമൂൽ കോൺഗ്രസും ആരോപിച്ചു. ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകരാണ് അമിത് ഷായുടെ റാലിക്കായി എത്തിയത്. ഇവിടേക്ക് തന്നെ തൃണമൂൽ പ്രവർത്തകർ ബൈക്ക് റാലി പ്രഖ്യാപിച്ചിരുന്നു. എന്നാൽറാലി കഴിഞ്ഞ് ബി.ജെ.പി പ്രവർത്തകർ ബസിൽ മടങ്ങാൻ തുടങ്ങവെ ഉണ്ടായ ട്രാഫിക്ക് ബ്ലോക്ക് കാരണം ബൈക്ക് റാലി തടസപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് അക്രമം ഉണ്ടായതെന്നാണ് നിഗമനം.

സ്ഥലത്ത് പലയിടത്തും ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നതായും പ്രദേശത്ത് ഇപ്പോൾ ദ്രുതകർമ്മ സേനയെ വിന്യസിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.