alia-home-

നടി ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ വീടിനെക്കുറിച്ചാണ് ബോളിവുഡ് ഇപ്പോൾ സംസാരിക്കുന്നത്. ഇഷ്ടപ്പെട്ട അപ്പാർട്ട്മെന്റ് സ്വന്തമാക്കാനായി കോടികളാണ് ആലിയ പൊടിപൊടിച്ചത്.


മുംബയ്‌യിലെ ജൂഹുവിലെ പോഷ് ഏരിയയിലാണ് ആലിയയുടെ പുതിയ അപ്പാർട്ട്മെന്റ്. 2300 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റിനായി 13.11 കോടിയാണ് താരം ചെലവാക്കിയത്. ഫ്ലാറ്റിലെ ഫസ്റ്റ് ഫ്ലോറിലാണ് ആലിയയുടെ അപ്പാർട്ട്മെന്റ്.

വീടിനുള്ള ചെലവിനുപുറമേ 65.55 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിക്കു വേണ്ടിയും ചെലവായി. അപ്പാർട്ട്മെന്റിനൊപ്പം രണ്ട് കാർ പാർക്കിംഗ് ഏരിയയും ആലിയയ്ക്കു ലഭിച്ചിട്ടുണ്ട്. സഹോദരി ഷഹീൻ ഭട്ടിന് ഒപ്പമായിരിക്കും ഇവിടെ ആലിയയുടെ താമസം.

2015ൽ ഇതേ ബിൽഡിംഗിലെ രണ്ടാം നിലയിൽ ആലിയ രണ്ട് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിയിരുന്നു. അന്ന് അതിന് 5.16 കോടിയും 3.83 കോടിയുമാണ് ചെലവായത്.