സൈസ് സീറോയ്ക്ക് പേരുകേട്ട നടിയാണ് ഇലിയാന ഡിക്രൂസ്. വിവാഹത്തിന് ശേഷം അൽപം മാറി നിന്ന ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലാകുന്നത്. ഓസ്‌ട്രേലിയൻ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ആൻഡ്രൂ നീബോണിനെ വിവാഹം കഴിച്ച ശേഷം സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. തെന്നിന്ത്യൻ സിനിമകളിൽ നിന്നും ബോളിവുഡലേക്ക് ചേക്കേറിയ ഇല്യാന ഡിക്രൂസ് സൗത്ത് പസഫിക്ക് ഐലന്റ് ട്രിപ്പിനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്.