വിജയ് സേതുപതി പണം നൽകി സഹായിച്ച അച്ചാമ്മയെന്ന വയോധിക ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. 'മാമനിതൻ' എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിൽവച്ചാണ്അച്ചാമ്മ കുഴഞ്ഞ് വീണത്. സെറ്റിൽ കുഴഞ്ഞുവീണ അച്ചാമ്മയെ ഉടൻചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴയിൽ വച്ച് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വിജയ് സേതുപതി തന്റെ മുന്നിൽ സഹായമഭ്യർത്ഥിച്ച അച്ചാമ്മയ്ക്ക് കൈയിലുള്ള മുഴുവൻ പണവും നൽകിയത് വാർത്തയായിരുന്നു. ആരാധകരെ കാണാൻ എത്തിയപ്പോഴാണ് അച്ചാമ്മ വിജയ് സേതുപതിയോട് മരുന്നുവാങ്ങാൻ പണമില്ലെന്ന കാര്യം പറഞ്ഞത്. ഇതുകേട്ട വിജയ് സേതുപതി തന്റെ സഹായികളുടെ കൈയ്യിലെ പണം നൽകാനാവശ്യപ്പെട്ടു. പിന്നീട് തന്റെ കോസ്റ്റ്യൂമർ ഇബ്രഹാമിന്റെ പഴ്‌സിൽ നിന്ന് മുഴുവൻ പണവുമെടുത്ത് അച്ചാമ്മയ്ക്ക് നൽകുകയായിരുന്നു.
കുട്ടനാട്ടില്‍വച്ച് ഷൂട്ട് ചെയ്യുന്ന മിക്ക ചിത്രങ്ങളിലും അച്ചാമ്മ മുഖം കാണിക്കാറുണ്ട്. ജയറാം നായകനായി എത്തിയ 'ഞാൻ സൽപ്പേര് രാമൻകുട്ടി' എന്ന ചിത്രത്തിൽ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു വേഷത്തിലും ഇവർ അഭിനയിച്ചു