ബി.എസ്.എഫ് കോൺസ്റ്റബിൾ 1763 ഒഴിവുകൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോൺസ്റ്റബിൾ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് സ്ത്രീകൾക്ക് അപേക്ഷിക്കാം. മറ്റെല്ലാ ട്രേഡുകളിലും പുരുഷൻമാർക്ക് മാത്രമാണ് അവസരം. ഒഴിവുകൾ നിലവിൽ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.
ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായം: 01.08.2019-ന് 18-23 വയസ്സ്. (സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).
ശമ്പളം: 21,700-69,100 രൂപ.യോഗ്യത: 1.എസ്.എസ്.എൽ.സി./തത്തുല്യം.
ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഐ.ടി.ഐ./ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരുവർഷ സർട്ടിഫിക്കറ്റ് കോഴ്സും ഒരുവർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടുവർഷ ഐ.ടി.ഐ. ഡിപ്ലോമ.എഴുത്തുപരീക്ഷയുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ : www.bsf.nic.in.
ഇന്ത്യൻ ആർമിയിൽ 191 ഒഴിവുകൾ
ഇന്ത്യൻ ആർമിയിൽ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും യുദ്ധത്തിൽമരിച്ച ജവാന്മാരുടെ വിധവകൾക്കും ഷോർട് സർവീസ് കമീഷൻഡ് ഓഫീസർമാരാകാം. പുരുഷന്മാർ 175, സ്ത്രീകൾ 14, ജവാന്മാരുടെ വിധവകൾ നോൺടെക് 01, ടെക് 01 എന്നിങ്ങനെ ആകെ 191 ഒഴിവുണ്ട്. പ്രായം 20-27. 2019 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത എൻജിനിയറിങ് ബിരുദം. ജവാന്മാരുടെ വിധവകളുടെ ഉയർന്നപ്രായം 35. 2019 ഒക്ടോബർ ഏഴിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഇവർക്ക് നോൺ ടെക്നിക്കൽ തസ്തികയിൽ അപേക്ഷിക്കാൻ ബിരുദവും ടെക്നിക്കൽ തസ്തികയിലേക്ക് എൻജിനീയറിങ് ബിരുദവുമാണ് വേണ്ടത്. പരിശീലനം തുടങ്ങുന്നതിന് 12 ആഴ്ചക്കകം ജയിച്ച ഡിഗ്രി സർടിഫിക്കറ്റ് ഹാജരാക്കാനാകുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാഡമിയിലാണ് പരിശീലനം. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21.
ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് റാലി
ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി നാലുമുതൽ എട്ടുവരെ കണ്ണൂർ കോട്ട മൈതാനിയിൽ നടക്കും. കേരളത്തിൽനിന്നുള്ളവർക്ക് നാലിനാണ് റാലി. രാവിലെ ആറുമുതൽ രജിസ്ട്രേഷനും ഫിസിക്കൽ ടെസ്റ്റും നടക്കും. സോൾജ്യർ (ജനറൽ ഡ്യൂട്ടി), ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി), പാചകക്കാരൻ, ഡ്രസ്സർ, ഹൗസ്കീപ്പർ തസ്തികകളിലാണ് ഒഴിവ്. പ്രായം: 18- 42. സോൾജ്യർ (ജനറൽ ഡ്യൂട്ടി) യോഗ്യത: എസ്.എസ്.എൽ.സി . പാചകക്കാരൻ, ഡ്രസ്സർ യോഗ്യത പത്താം ക്ലാസ്സ് ജയം. ഹൗസ് കീപ്പർ എട്ടാം ക്ലാസ്സ് ജയം. സർട്ടിഫിക്കറ്റുകളുടേയും പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കോപ്പികളും 20 പാസ്പോർട്ട് സൈസ് കളർ ഫോട്ടോകളും ഹാജരാക്കണം.
ഫോൺ: 0497 2707469.