കേരള സർക്കാരിന്റെ റെസ്പോൺസിബിൾ ടൂറിസം മിഷനിൽ മിഷൻ കോ ഓർഡിനേറ്റർ (എൻവയൺമെന്റൽ) 01, ഡിസ്ട്രിക്ട് മിഷൻ കോഓർഡിനേറ്റർ 04, എക്സിക്യൂട്ടീവ് അസി. 01 എന്നിങ്ങനെ ഒഴിവുണ്ട്.
മിഷൻ കോ ഓർഡിനേറ്റർ യോഗ്യത ഇക്കണോമിക്സ്/സോഷ്യൽ സയൻസ്/ടൂറിസം/ഗാന്ധിയൻ സ്റ്റഡീസ്/റൂറൽ ഡവലപ്മെന്റ്/സോഷ്യൽ വർക്ക്/എൻവയോൺമെന്റൽ സയൻസ്/ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയിലേതെങ്കിലുമൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. ഉത്തരവാദിത്ത ടൂറിസം/സാമൂഹ്യശാക്തീകരണം/സാമ്ബത്തിക വികസനപ്രോജക്ടുകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം 50.
ഡിസ്ട്രിക്ട് മിഷൻ കോ-ഓർഡിനേറ്റർ യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം, ഉത്തരവാദിത്ത ടൂറിസത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഇക്കണോമിക്സ്/ഹിസ്റ്ററി/ ടൂറിസം/ ഗാന്ധിയൻ സ്റ്റഡീസ്/റൂറൽ െഡവലപ്മെന്റ്/സോഷ്യൽ വർക്ക്/പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, സാമൂഹ്യശാക്തീകരണത്തിൽ ഒരുവർഷത്തെ പരിചയം. ഉയർന്ന പ്രായം 50.
എക്സിക്യൂട്ടീവ് അസി. ഒരൊഴിവ്.
യോഗ്യത 60 ശതമാനം മാർക്കോടെ എംഎ ടൂറിസം മാനേജ്മെന്റ്/എംടിഎ/എംഎസ്ഡബ്ല്യു. തൊഴിൽ പരിചയം അഭികാമ്യം ഉയർന്ന പ്രായം 50. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 11 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് : www.keralatourism.org/responsibletourism/careers
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ എഫ്ടിഎ സേഫ്റ്റി ഓഫീസർ 38 ഒഴിവുണ്ട്. വിവിധ റീജണുകളിൽ പവർ സെക്ടർ വിഭാഗത്തിലാണ് ഒഴിവ്. സതേൺ 29, ഈസ്റ്റേൺ 03, വെസ്റ്റേൺ 06 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷാഫോറം https://careers.bhel.in അല്ലെങ്കിൽ www.bhelpssr.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 18നകം Additional General Manger(HR), BHEL, Power Sector Region, 690, EVR Periyar Building, Anna Salai, Chennai 600035 എന്ന വിലാസത്തിൽ ലഭിക്കണം.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (വർക്ക്സ്) , ജി.ജി.എം (പ്രോഡക്ഷൻ), ഡിജിഎം (കൊമേഴ്സ്യൽ), ഡിജിഎം (ഫൈബർ ഡെവലപ്മെന്റ് ആൻ പ്രൊക്യുർമെന്റ് ) , ഡിജിഎം ( യൂട്ടിലിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ.ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി: 58.ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.hnlonline.com. വിലാസം: To HoD (HR&ES) & Liasion, Hindustan Newsprint Limited,Newsprint Nagar P,o, Kottayam – 686 615.
ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ
കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലാണ് നിയമനം.ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ, ഫിനാൻസ് ചീഫ് മാനേജർ, എച്ച് ആർ- ഡെപ്യൂട്ടി ജനറൽ മാനേജർ, എച്ച് ആർ- ചീഫ് മാനേജർ, ലീഗൽ - ഡെപ്യൂട്ടി ജനറൽ മാനേജർ,ലീഗൽ - ചീഫ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: സിഎ/എംബിഎ/എൻജിനീയറിംഗിൽ പി.ജി. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.shipindia.com
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജോയിന്റ് ഡയറക്ടർ, കൺസൾട്ടന്റ് എന്നിങ്ങനെയാണ് ഒഴിവ്. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ndma.gov.in .
ഗോവ ഐ.ഐ.ടിയിൽ
ഗോവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസി. രജിസ്ട്രാർ 03, സീനിയർ സൂപ്രണ്ടന്റ് 05, ജൂനിയർ അസി. 07, ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ) 01, ടെക്നിക്കൽ സൂപ്രണ്ടന്റ് 03, ജൂനിയർ ലാബ് അസി. 02, ജൂനിയർ ലൈബ്രറി അസി. 02 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച് വിശദവിവരം : www.iitgoa.ac.in/career ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21.
ഭിലായ് സ്റ്റീൽ പ്ലാന്റിൽ
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയുടെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫയർ എൻജിനിയർ 03, ഓപറേറ്റർ കം ടെക്നീഷ്യൻ(ട്രെയിനി) 116, അറ്റൻഡന്റ് കം ടെക്നീഷ്യൻ (ബോയിലർ ഓപറേഷൻ) 03, ബ്ലാസ്റ്റർ 01, ജൂനിയർ സ്റ്റാഫ് നേഴ്സ് (ട്രെയിനി) 08, ഫാർമസിസ്റ്റ് ട്രെയിനി 05, ജൂനിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്(ട്രെയിനി) 17 (ലാബ് 07, റേഡിയോളജി 05, ഒഫ്താൽമോളജി 01, ഓഡിയോളജി(ഇഎൻടി) 01, ഡയാലിസിസ് 01, റേഡിയോ തെറാപ്പി(ഓങ്കോളജി) 01, ഡെന്റൽ ഹൈജീനിസ്റ്റ് 01) എന്നിങ്ങനെയാണ് ഒഴിവ്.
www.sail.co.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 09.
പവർഗ്രിഡ് കോർപ്പറേഷനിൽ
പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ) കരാർ അടിസ്ഥാനത്തിൽ നിയമിക്കും. 16 ഒഴിവുണ്ട്. ജമ്മു ആൻഡ് കശ്മീരിലാണ് ഒഴിവ്. യോഗ്യത 55 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 29.. www.powergridindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12.
.