എസ്.ബി.ഐയിൽ
സീനിയർ എക്സിക്യൂട്ടീവ് (ക്രെഡിറ്റ് റിവ്യു) 15 (ജനറൽ 09, ഒബിസി 03, എസ്സി 02, എസ്ടി 01) ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സിഎ/എംബിഎ(ഫിനാൻസ്)/മാസ്റ്റർ ഇൻ ഫിനാൻസ് കൺട്രോൾ/മാസ്റ്റർ ഇൻ മാനേജ്മെന്റ് സ്റ്റഡീസ്/പി.ജി.ഡി.എം (ഫിനാൻസ്), പ്രായം: 25-35. ചീഫ് ടെക്നോളജി ഓഫീസർ(കരാർ), ഡെപ്യൂട്ടി ജനറൽ മാനേജർ(ഇആൻഡ്ടിഎറെഗുലർ) ഒരു ഒഴിവ് വീതം. യോഗ്യത ചീഫ് ടെക്നോളജി ഓഫീസർ യോഗ്യത ബിഇ/ബിടെക്/ എംസിഎ. എംഎസ്സി/എംടെക്(സിഎസ്/ഐടി) . ഡെപ്യുട്ടി ജനറൽ മാനേജർ യോഗ്യത ബിഇ/ബിടെക്/ ബിരുദാനതരബിരുദം(സിഎസ്/ഐടി) അല്ലെങ്കിൽ എംസിഎ. എംബിഎ. ഉയർന്ന പ്രായം 50. ഡെപ്യൂട്ടി മാനേജർ(ഡെബിറ്റ് കാർഡ് ഓപറേഷൻസ്) 01, ഡെപ്യൂട്ടി മാനേജർ (ഗവൺമെന്റ് ഇ മാർക്കറ്റിങ്) 01, മാനേജർ (ഡെബിറ്റ് കാർഡ് മാർക്കറ്റിങ്) 01, മാനേജർ (സ്മാർട്സിറ്റി പ്രോജക്ട്സ്) 03, മാനേജർ (ട്രാൻസിറ്റ്/സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷൻ) 03, മാനേജർ (യുപിഐ ആൻഡ് അഗ്രഗേറ്റർ) 07 എന്നിങ്ങനെയാണ് ഒഴിവ്.ഇവ സ്ഥിരനിയമനമാണ്. 60 ശതമാനം മാർക്കോടെ എംബിഎ/ പിജിഡിഎം/ പിജിഡിബിഎം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.sbi.co.in അല്ലെങ്കിൽ bank.sbi/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11.
നാഷണൽ സീഡ്സ് കോർപ്പറേഷനിൽ
നാഷണൽ സീഡ്സ് കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി 255 ഉൾപ്പെടെ 260 ഒഴിവുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ (വിജിലൻസ്) 01, അസിസ്റ്റന്റ്(ലീഗൽ) 04, മാനേജ്മെന്റ് ട്രെയിനി 18 (പ്രൊഡക്ഷൻ 05, മാർക്കറ്റിങ് 05, ഹ്യൂമൺറിസോഴ്സ് 02, ലീഗൽ 01, ക്വാളിറ്റി കൺട്രോൾ 05), സീനിയർ ട്രെയിനി 85 (അഗ്രികൾച്ചർ 49, ഹ്യൂമൺ റിസോഴ്സ് 05, ലോജിസ്റ്റിക്സ് 12, ക്വാളിറ്റി കൺട്രോൾ 19), ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ എൻജിനിയറിങ്) 02, ട്രെയിനി 132 (അഗ്രികൾച്ചർ 45, മാർക്കറ്റിങ് 32, അഗ്രി സ്റ്റോർസ് 16, ടെക്നീഷ്യൻ 16, സ്റ്റോർസ് എൻജിനിയറിങ് 05, സ്റ്റെനോഗ്രാഫർ 08, ക്വാളിറ്റി കൺട്രോൾ 07, ഡാറ്റ എൻട്രി ഓപറേറ്റർ 03), ട്രെയിനി മേറ്റ് (അഗ്രികൾച്ചർ) 18 എന്നിങ്ങനെയാണ് ഒഴിവ് . www.indiaseeds.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 09.
ഒ.എൻ.ജി.സി പെട്രോ അഡിഷണൽസ് ലിമിറ്റഡ്
ഒഎൻജിസി പെട്രോ അഡിഷണൽസ് ലിമിറ്റഡിൽ(ഒപാൽ) ടെക്നിക്കൽ, ബിസിനസ് സപ്പോർട് വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിക്കൽ വിഭാഗത്തിൽ പോളിമർ ഓപറേഷൻസ് 06 ( സീനിയർ മാനേജർ 01, ഡെപ്യൂട്ടി മാനേജർ 01, അസി. മാനേജർ 01, സീനിയർ എക്സിക്യൂട്ടീവ് 03), യൂട്ടിലിറ്റീസ് ആൻഡ് ഓഫ് സെറ്റ്സിൽ എക്സിക്യൂട്ടീവ് 02, സെൻട്രൽ ടെക്നിക്കൽ സർവീസിൽ ഡെപ്യൂട്ടി മാനേജർ 01, ഓപറേഷൻ കൺട്രോൾ ഗ്രൂപ്പിൽ സീനിയർ മാനേജർ 01, മാനേജർ 02, ഫയർ വിഭാഗത്തിൽ അസി. മാനേജർ 01, സീനിയർ എക്സിക്യുട്ടീവ് 01, മെക്കാനിക്കൽ മെയിന്റനൻസിൽ സീനിയർ മാനേജർ 01, സിവിലിൽ എക്സിക്യൂട്ടീവ് 01 എന്നിങ്ങനെനിരവധി ഒഴിവുകളാണുള്ളത്. www.opalindia.in/career വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10.
മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിട്ടി
മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിട്ടിഫിഷറീസ് മാനേജ്മെന്റ് ട്രെയിനീസിന്റെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കൊച്ചി, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് നിയമനം. 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.mpeda.gov.in/MPEDA
സഹകരണസംഘങ്ങളിൽ ഒഴിവ്
സഹകരണസംഘങ്ങളിലും ബാങ്കുകളിലും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനിൽ
ഇന്ത്യൻ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനിൽ ഡെപ്യൂട്ടി മാനേജർ (ജനറൽ കാഡർ) 09, ഡെപ്യൂട്ടി മാനേജർ (ലോ) 01, ഡെപ്യൂട്ടി മാനേജർ(ഫിനാൻസ് അക്കൗണ്ട്സ്) 02, ഡെപ്യൂട്ടി മാനേജർ(ഇലക്ട്രിക്കൽസ്) 01, ഡെപ്യൂട്ടി മാനേജർ (സിവിൽ) 01, ഡെപ്യൂട്ടി മാനേജർ (ഡിസൈൻ) 01, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) 01, സീനിയർ അസി. (ഇലക്ട്രിക്കൽ) 04 എന്നിങ്ങനെ ഒഴിവുണ്ട്. www.indiatradefair.com വഴി രണ്ട് ഘട്ടങ്ങളായാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 18.
ഛത്തീസ്ഗഡ് പി.ജി.ഐ.എം.ഇ.ആറിൽ
ഛത്തീസ്ഗഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ അസി. പ്രൊഫസർ 134 (യുആർ 80, ഒബിസി 32, എസ്സി 17, എസ്ടി 05) ഒഴിവുണ്ട്. മെഡിക്കൽ വിഭാഗത്തിൽ 121 ഒഴിവും നോൺമെഡിക്കൽ വിഭാഗത്തിൽ 13 ഒഴിവുമാണുള്ളത്. വിശദവിവരം: www.pgimer.edu.in ൽ ലഭിക്കും. അപേക്ഷ Office of the Administrative Officer, Recruitment Cell, PGIMER, Sector12, Chandigarh എന്ന വിലാസത്തിൽ ഫെബ്രുവരി ആറിന് വൈകിട്ട് നാലിനകം ലഭിക്കണം.
സുപ്രീംകോടതിയിൽ
സുപ്രീം കോടതിയിൽ ലോ ക്ലർക് കം റിസർച്ച് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: നിയമബിരുദം. അഞ്ചുവർഷ ബിരുദകോഴ്സിന് പഠിക്കുന്ന അവസാന വർഷ വിദ്യാർഥികളും അപേക്ഷിക്കാൻ യോഗ്യരാണ്. നിഷ്കർഷിക്കുന്ന വിധത്തിൽ കംപ്യൂട്ടറിൽ യോഗ്യതയുണ്ടാകണം. പ്രായം: 1827. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡെൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലാണ് എഴുത്ത് പരീക്ഷാകേന്ദ്രങ്ങൾ. www.sci.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് തുടങ്ങും. അവസാന തീയതി ഫെബ്രുവരി 28.
നാഷണൽ ഹെൽത്ത് മിഷൻ
നാഷണൽ ഹെൽത്ത് മിഷനിൽ 107 ഒഴിവുകൾ. കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവ്. പഞ്ചാബിലാണ് നിയമനം. ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nhmpunjab.in
പശ്ചിമ ബംഗാൾ സഹകരണ ബാങ്കിൽ
വെസ്റ്റ് ബംഗാൾ കോ ഓപറേറ്റീവ് സർവീസ് കമീഷൻ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ബർദ്വാൻ കോ ഓപറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ബാങ്ക് ലിമിറ്റഡിൽ ഫീൽഡ് സൂപ്പർവൈസർ(ഗ്രേഡ് മൂന്ന്, പുരുഷന്മാർ അപേക്ഷിക്കണം) 02, ദുർഗാപൂർ സ്റ്റീൽ പ്യൂപ്പിൾസ് കോഓപറേറ്റീവ് ബാങ്ക് അസി. ഗ്രേഡ് മൂന്ന് 04, ജാർഗ്രാം കോ ഓപറേറ്റീവ് അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക് സൂപ്പർ വൈസർ ഗ്രേഡ് മൂന്ന് 01, മുർഷിദാബാദ് ഡിസ്ട്രിക്ട് സെൻട്രൽ കോഓപറേറ്റീവ് ബാങ്ക് ക്ലർക്(ഗ്രേഡ് മൂന്ന്) 10, നാദിയ ഡിസ്ട്രിക്ട് സെൻട്രൽ കോഓപറേറ്റീവ് ബാങ്ക് അസി. ഗ്രേഡ് ഒന്ന് 01 ഒഴിവുകളാണുള്ളത് .www.webcsc.org വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ്
ചെന്നൈ റെയിൽവേ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. ഗ്രാജ്വേറ് അപ്രന്റിസ് 100, ടെക്നീഷ്യൻ അപ്രന്റിസ് 120 സീറ്റുകളുമാണുള്ളത്. അപേക്ഷകർ www.mhrdnats.gov.in വഴി ആദ്യം പേര് രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെബ്രുവരി നാല് . ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫ്രെബുവരി 06. വിശദവിവരത്തിന് www.icf.indianrailways.gov.in
സശാസ്ത്ര സീമബൽ
സശാസ്ത്ര സീമബലിൽ 156 ഒഴിവുകൾ. ഇൻസ്പെക്ടർ, സബ് -ഇൻസ്പെക്ടർ, സുബേദാർ മേജർ, സബ് ഇൻസ്പെക്ടർ (റേഡിയോഗ്രാഫർ), ഇൻസ്പെക്ടർ ജനറൽ (വർക്സ്) , ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി കമാൻഡന്റ്, സീനിയർ ഇൻസ്ട്രക്ടർ, സീനിയർ ഫീൽഡ് ഓഫീസർ, ചീഫ് വെറ്ററിനറി ഓഫീസർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. മാർച്ച് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ssbrectt.gov.in. വിലാസം: Assistant Director (Pers – IV),Directorate General,Sashastra Seema, Bal,East Block – V,R.K Puram,New Delhi – 110066.”
പവർ സിസ്റ്റം ഓപ്പറേഷൻ ലിമിറ്റഡ്
ന്യുഡൽഹിയിലുള്ള കേന്ദ്ര സർക്കാർ സഥാപനമായപവർ സിസ്റ്റം ഓപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ട്രെയിനി, അസിസ്റ്റന്റ് ഓഫീസർ ട്രെയിനി എന്നിങ്ങനെയാണ് ഒഴിവ്. ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത. പ്രായ പരിധി 28. അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 1. വിശദവിവരങ്ങൾക്ക്: www.posoco.in
പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്
കേന്ദ്ര ധനകാര്യ സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് (യുവിഎ), കൺസൾട്ടന്റ് ടെക്നീഷ്യൻ-1, കൺസൾട്ടന്റ് ടെക്നീഷ്യൻ - 11, കൺസൾട്ടന്റ് ( മാനേജ്മെന്റ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ബി.ഇ/ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി : 44. ഫെബ്രുവരി 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.pfcindia.com