മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആശ്വാസവചനങ്ങൾ കേൾക്കും. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകും. സന്തോഷത്തോടെയുള്ള സമീപനം
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പല കാര്യങ്ങളും നിഷ്പ്രയാസം സാധിക്കും. മത്സരങ്ങളിൽ വിജയം. പുതിയ ആശയങ്ങൾ ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തന പരോഗതി. സന്തുഷ്ടിയും സമാധാനവും. ക്രമാനുഗതമായ വളർച്ച.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വാഹനമാറ്റത്തിന് അവസരം. അനുചിത പ്രവർത്തികൾ ഒഴിവാക്കും. യാത്രകൾ വേണ്ടിവരും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഘോഷങ്ങളിൽ പങ്കെടുക്കും. അസ്വസ്ഥത മാറും. അന്യങ്ങൾ പൂർത്തീകരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അശ്രാന്ത പരിശ്രമം വേണ്ടിവരും. പദ്ധതികൾ സമർപ്പിക്കും. വിട്ടുവീഴ്ചാമനോഭാവമുണ്ടാകും
.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അപരിചിതരുമായുള്ള സഹവാസം അരുത്. സാമ്പത്തിക സഹായം ചെയ്യും. ഈശ്വരാനുഗ്രഹം ഉണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ധനലഭ്യത., ആത്മനിയന്ത്രണം വേണ്ടിവരും. പുതിയ പദ്ധതികൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സുഹൃത് സഹായമുണ്ടാകും. ആശയവിനിമയങ്ങളിൽ ശ്രദ്ധ വേണം. അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ ജോലികൾ ഏറ്റെടുക്കും. അഭിപ്രായം തുറന്നുപറയും. മറ്റുള്ളവരെ സഹായിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കൃതാർത്ഥതയുണ്ടാകും. ചുമതലകൾ വർദ്ധിക്കും. യാത്രാക്ളേശം അനുഭവപ്പെടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സഹപ്രവർത്തകരുടെ സഹകരണം. പ്രവർത്തന വിജയം. കാര്യങ്ങൾ നടപ്പാക്കും.