bjp-leaders-attacked

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. കുറ്റിക്കാട്ടൂർ സ്വദേശികളായ പ്രണവ്, സുധീഷ് എന്നിവർക്കാണ് വെട്ടേറ്റത്. മുഖം മൂടി ധരിച്ച് ഇരുചക്ര വാഹനത്തിലെത്തിയ സംഘമാണ് സംഭവത്തിന് പിന്നിൽ. ആക്രണണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.