adityan

പ്രശസ്ത ടി.വി സീരിയൽ താരങ്ങളായ അമ്പിളീ ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങളായിട്ടും വിവാദങ്ങൾക്ക് അവസാനമില്ല. ഇരുവരുടെയും പുനർവിവാഹമായിരുന്നു, അമ്പിളി ദേവിയുടെ മുൻ ഭർത്താവ് ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചതോടെയാണ് വിവാഹം വിവാദത്തിലേക്ക് ചുവട് മാറിയത്. മുൻ ഭർത്താവിന്റെ ആഘോഷത്തിന് മറുപടിയുമായി അമ്പിളി ദേവി രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു. എന്നാൽ താര ദമ്പതികൾ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങിലൂടെ ആരോപണങ്ങൾ മറ്റു വ്യക്തികളിലേക്കും നീളുകയാണ്. ഒരു ചാനലിന് ആദിത്യൻ നൽകിയ അഭിമുഖത്തിൽ ഇപ്പോൾ എം.എൽ.എയായ സിനിമ സീരിയൽ രംഗത്തെ പ്രബലനായ നടനെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

ഇപ്പോൾ എം.എൽ.എയായ സിനിമാ സീരിയൽ നടൻ ഒരു സ്വകാര്യ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനായി തന്നെ വീട്ടിലേക്ക് വിളിച്ചുവെന്നും, അദ്ദേഹവുമായുള്ള സംസാരത്തിനിടെ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും താൻ ഇറങ്ങി പോയെന്നും ആദിത്യൻ വെളിപ്പെടുത്തുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷം തന്നെ കാത്തിരുന്നത് കഷ്ടകാലമായിരുന്നു. താൻ ഗുണ്ട ബന്ധമുള്ളയാളാണെന്ന രീതിയിൽ പ്രചരണം വരുകയും ചെയ്തു. പിന്നാലെ സീരിയലുകളിൽ നിന്നും അവസരങ്ങൾ ലഭിക്കാതിരിക്കുകയും, വരുന്ന റോളുകൾ പോലും മുടങ്ങുന്ന സ്ഥിതി വരുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ എം.എൽ.എയായ താരത്തിന്റെ കൈകളാണെന്ന് മനസിലായി. അദ്ദേഹത്തെ പോയി കണ്ട് മാപ്പ് പറയാൻ പലരും നിർബന്ധിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷവും തന്റെ അമ്മയെയും ഗർഭിണിയായ സഹോദരിയെയും കേസിൽ പ്രതികളാക്കി പീഡിപ്പിച്ചു. എം.എൽ.എയുടെ വീട്ടിലെത്തി ധാരാളം പേരുടെ പേരുടെ സാന്നിദ്ധ്യത്തിൽ എന്റെ അമ്മയും ഞാനും അയാളുടെ കാലുപിടിച്ച് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. തന്റെ അമ്മ മരിക്കാൻ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണെന്നുള്ള ഗുരുതരമായ ആരോപണവും ആദിത്യൻ ഉയർത്തുന്നുണ്ട്.