-thomas-issac

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയെന്നും എന്നാൽ പ്രളയംമൂലം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 7.18 ശതമാനമായി. എന്നാൽ, കേവല ദാരിദ്ര സൂചിക ഇപ്പോഴും താഴ്ന്നുതന്നെയാണ്. 2018ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് മന്ത്രി നിയമസഭയുടെ മേശപ്പുറത്തുവെച്ചു. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രതിശീർഷവരുമാനം 1.48,927 രൂപയായി. ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണിത്. പ്രവാസി നിക്ഷേപത്തിൽ വർദ്ധനവുണ്ടെങ്കിലും വളർച്ചാ നിരക്ക് കുറഞ്ഞു. 2017 മാർച്ചിൽ 12.34 ശതമാനമായിരുന്നത് 11.55 ശതമാനമായി കുറഞ്ഞു. കേരളത്തിലെ ബാങ്കുകളിൽ 4,45,401 കോടിയുടെ നിക്ഷേപമാണുള്ളതെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.