രൺവീർ സിംഗ് നായകനായ സിംബ പുറത്തിറങ്ങിയതോടെ നായികയായി അരങ്ങേറ്റം കുറിച്ച സാറ അലി ഖാന് അവസരങ്ങളുടെ പെരുമഴയാണ്. നിരവധി സിനിമകളിലാണ് താരപുത്രിയായ സാറയെ നായികയായി തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ അഭിമുഖത്തിൽ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
താൻ പ്രണയത്തിലായിരുന്നെന്നും ഡേറ്റിംഗ് നടത്തിയിരുന്നെന്നുമാണ് സാറ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ചെറുമകൻ വീർ പഹാരിയയായിരുന്നു സാറയുടെ കാമുകൻ. 2016ലായിരുന്നു ഇരുവരും പ്രണയത്തിലായതും ഡേറ്റിംഗ് നടത്തിയതും. എന്നാൽ, ആ ബന്ധം അധികനാൾ നീണ്ടുപോയില്ലെന്നും സാറ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ, അതിന്റെ പേരിൽ പിണങ്ങി നടക്കുന്നവരല്ല തങ്ങളെന്നും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്നും സാറ പറയുന്നു. ഇരുവരുടെയും നന്മയ്ക്കു വേണ്ടിയാണ് പിരിയാൻ തീരുമാനിച്ചത്. ഇതിൽ പരസ്പരം കുറ്റപ്പെടുത്തലുകളൊന്നും ആവശ്യമില്ല. ഇപ്പോൾ രണ്ടുപേരും സന്തുഷ്ടരാണ്. അവരവരുടെ കരിയറിൽ ശ്രദ്ധിക്കുന്നു. എന്റെ ജീവിതത്തിലെ ഒരേയൊരു കാമുകനാണ് വീറെന്നും മറ്റാരെയും ഇതുവരെ പ്രണയിച്ചിട്ടില്ലെന്നും സാറ പറയുന്നു.