സിനിമയിലെ ഒറ്റ സീൻകൊണ്ട് ലോകം മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രിയാ വാര്യർ. ആദ്യ മലയാളം സിനിമ റിലീസ് ആകുന്നതിന് മുൻപേ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പ്രിയ തെലുങ്കിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. നാനിയുടെ നായികയായാണ് പ്രിയ തെലുങ്കിലെത്തുന്നത്.
മനം ഫെയിം വിക്രം കുമാർ ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് അറിയുന്നത്. മലയാള ചിത്രം ഇതുവരെ റിലീസ് ആയില്ലെങ്കിലും കൈനിറയെ ചിത്രങ്ങളാണ് പ്രിയയ്ക്ക് ഉള്ളത്. ബോളിവുഡിൽ നായികാ പ്രാധാന്യമുള്ള ശ്രീദേവി ബംഗ്ലാവാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഇതിന്റെ ട്രെയിലർ വൻ ഹിറ്റായിക്കഴിഞ്ഞു.