1. നമ്പി നാരായണന് എതിരായ പരാമര്‍ശത്തില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് എതിരെ നടപടിയ്ക്ക് നീക്കം. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആണ് നടപടി ആലോചിക്കുന്നത്. പരാതി ഡി.ജി.പി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. നമ്പി നാരായണന്റെ പദ്മ പുരസ്‌കാര നേട്ടത്തില്‍ ആയിരുന്നു സെന്‍കുമാര്‍ വിമര്‍ശനം നടത്തിയത്. നമ്പി നാരായണനെ ഗോവിന്ദ ചാമിയുമായി ഉപമിച്ച് ആയിരുന്നു ആക്ഷേപം
2. തിരുവനന്തപുരത്ത് ട്രാഫിക്ക് പൊലീസിനെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് കീഴടങ്ങി. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നസീം. ഒന്നര മാസം മുന്‍പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്.എഫ്.ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ചത്. പ്രതിയുടെ കീഴടങ്ങല്‍ നസീമിനെ രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നു എന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍
3. ഡിസംബര്‍ 12നാണ് എസ്.എഫ്.ഐക്കാര്‍ പൊലീസിനെ നടുറോഡില്‍ വളഞ്ഞിട്ട് ആക്രമിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് നസീം. ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തില്‍ ആയിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കൂടുതല്‍ പേരെ വിളിച്ച് വരുത്തി ആക്രമണം നടത്തിയത്. നടുറോഡില്‍ പൊലീസുകാരെ മര്‍ദ്ദിച്ച കേസില്‍ പിടികിട്ടാ പുള്ളി എന്ന് പൊലീസ് പറഞ്ഞിരുന്ന എസ്.എഫ്.ഐ നേതാവ് മന്ത്രിമാരുടെ പരിപാടിയില്‍ പങ്കെടുത്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന് പിന്നാലെ സി.പി.എം ജില്ലാ നേതൃത്വവും നസീമിനെ ന്യായീകരിച്ച് രംഗത്ത് എത്തിയിരുന്നു
4. സി.പി,എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ മുന്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരെ വകുപ്പ്തല നടപടിയ്ക്ക് സാധ്യത. സ്ഥലം മാറ്റുകയോ ചൈത്രയോട് വിശദീകരണം ആവശ്യപ്പെടുകയോ ചെയ്യാന്‍ ആണ് സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും
5. ചൈത്രയ്ക്ക് എതിരായ നടപടി സംബന്ധിച്ച് നിയമോപദേശം തേടാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ നടപടി സാധ്യമാണോ എന്നതാവും പരിശോധിക്കുക. സംഭവത്തില്‍ ചൈത്ര തെരേസയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമത്തിന് മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥയ്ക്കും അനുവാദം ഇല്ലെന്നും റെയ്ഡ് പ്രശസ്തിക്ക് വേണ്ടി മാത്രം എന്നും കോടിയേരി.
6. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണം ഒന്‍പതാം ദിവസത്തില്‍. കല്‍പ്പറ്റ യൂണിയന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് പ്രിവ്യു ഷോ സംഘടിപ്പിച്ചു. യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ലേഖാ സി.കെ, ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടി എന്നിവര്‍ പങ്കെടുത്തു. പ്രിവ്യു ഷോ കാണാന്‍ വിദ്യാര്‍ത്ഥികളുടെ വന്‍ സദസും സന്നിഹിതരായി
7. സംസ്ഥാന ബഡ്ജറ്റ് നാളെ. ധനമന്ത്രി ഡോ തോമസ് ഐസക്, നിയമസഭയില്‍ അവതരിപ്പിക്കുക, പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതിനാല്‍ ജനങ്ങളുടെ മേല്‍ അല്‍പം ഭാരം സൃഷ്ടിക്കുന്ന ബഡ്ജറ്റ് ആവും. 28,18 ശതമാനം ജി.എസ്.ടി നിരക്ക് വരുന്ന മിക്ക ഉത്പന്നങ്ങള്‍ക്കും വില കൂടും എന്ന് സൂചന. നിത്യോപയോഗ സാധനങ്ങളെ സെസില്‍ നിന്ന് ഒഴിവാക്കിയേക്കും. 2000 കോടി രൂപ പ്രളയ സെസ് പിരിക്കാന്‍ ആണ് ജി.എസ്.ടി കൗണ്‍സില്‍ സംസ്ഥാനത്തിന് അനുമതി നല്‍കിയത്
8. പ്രളയ കെടുതിയില്‍ നിന്ന് കരകയറാനുള്ള സമഗ്ര പദ്ധതികള്‍ അടങ്ങിയ പ്രത്യേക പാക്കേജ് തന്നെ ബഡ്ജറ്റ് മുന്നോട്ട് വയ്ക്കും. വിവിധ വകുപ്പുകളുടെ പദ്ധതികളിലും പ്രളയത്തെ അതിജീവിക്കാനുള്ള പദ്ധതികള്‍ ഇടംപിടിക്കും. നിരവധി ക്ഷേമ പദ്ധതികളും ബഡ്ജറ്റില്‍ ഉണ്ടാവും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയും പദ്ധതികള്‍ വരും. അടുത്ത വര്‍ഷം സംസ്ഥാനം 10,000 കോടിയുടെ പദ്ധതികള്‍ ആണ് ലക്ഷ്യമിടുന്നത്. 1000 കോടിയുടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് ഒപ്പം തിരഞ്ഞെടുപ്പ് വര്‍ഷം ആയതിനാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്
9. വാര്‍ഷിക പദ്ധതിയില്‍ ഇക്കുറി കാര്യമായ വര്‍ധന ഇല്ല. സാധാരണ സെസ് നികുതിയില്‍ ആണ് വരുന്നത് എങ്കിലും പ്രളയ സെസ് ഉല്‍പന്ന വിലയിലാവും ചുമത്തുക. നികുതി പിരിവില്‍ 30 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനം ഇക്കുറി ലക്ഷ്യം വയ്ക്കുന്നത്. നികുതി വെട്ടിപ്പ് വഴി ഇതുവരെ ജി.എസ്.ടിയില്‍ ഇതുവരെ 4000 കോടിയുടെ നഷ്ടം ആണ് കണക്കാക്കുന്നത്