varun-dhawan

ദീ​പി​ക​ ​പ​ദു​കോ​ൺ​ ​-​ ​ര​ൺ​വീ​ർ​ ​സിം​ഗ്,​ ​പ്രി​യ​ങ്ക​ ​ചോ​പ്ര​ ​-​നി​ക്ക് ​ജൊ​നാ​സ് ​വി​വാ​ഹ​ങ്ങ​ൾ​ക്ക് ​പി​ന്നാ​ലെ​ ​വീ​ണ്ടു​മൊ​രു​ ​താ​ര​വി​വാ​ഹ​ത്തി​നാ​യി​ ​ഒ​രു​ങ്ങു​ക​യാ​ണ് ​ബോ​ളി​വു​ഡ്.​ ​യു​വ​താ​ര​നി​ര​യി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​വ​രു​ൺ​ ​ധ​വാ​നാ​ണ് ​ത​ന്റെ​ ​ദീ​ർ​ഘ​കാ​ല​ ​കാ​മു​കി​യെ​ ​ജീ​വി​ത​ ​സ​ഖി​യാ​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ബാ​ല്യ​കാ​ല​ ​സു​ഹൃ​ത്തും​ ​ഫാ​ഷ​ൻ​ ​‍​ ഡി​സൈ​ന​റു​മാ​യ നടാ​ഷ​ ​ദ​ലാ​ളാ​ണ് ​വ​രു​ണി​ന്റെ​ ​വ​ധു.​ ​വി​വാ​ഹ​ത്തി​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​ര​ണ്ട് ​കു​ടും​ബ​ങ്ങ​ളും​ ​തു​ട​ങ്ങി​ ​ക​ഴി​ഞ്ഞു.
വ​രു​ണി​ന്റേ​യും​ ​ന​ടാ​ഷ​യു​ടേ​യും​ ​പ്ര​ണ​യ​ത്തെ​ ​കു​റി​ച്ചു​ള്ള​ ​ക​ഥ​ക​ൾ​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​ ​നാ​ളു​ക​ളാ​യി​ ​ബോ​ളി​വു​ഡി​ൽ​ ​പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​ക​ര​ൺ​ ​ജോ​ഹ​റി​ന്റെ​ ​ചാ​റ്റ് ​ഷോ​യി​ൽ​ ​വ​ച്ചാ​ണ് ​ഇ​രു​വ​രും​ ​പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്ന് ​വ​രു​ൺ​ ​തു​റ​ന്നു​ ​സ​മ്മ​തി​ച്ചി​രു​ന്നു.
സം​വി​ധാ​യ​ക​ൻ​ ​ഡേ​വി​ഡ് ​ധ​വാ​ന്റെ​ ​മ​ക​നാ​യ​ ​വ​രു​ൺ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യാ​ണ് ​സി​നി​മ​യി​ലെ​ത്തി​യ​തെ​ങ്കി​ലും​ ​ക​ര​ൺ​ ​ജോ​ഹ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ്റ്റു​ഡ​ന്റ് ​ഒ​ഫ് ​ദ​ ​ഇ​യ​റി​ലൂ​ടെ​യാ​ണ് ​ന​ട​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ത്.​ ​ആ​ലി​യ​ ​ഭ​ട്ടും​ ​സി​ദ്ധാ​ർ​ഥ് ​മ​ൽ​ഹോ​ത്ര​യു​മാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​ര​ണ്ട് ​താ​ര​ങ്ങ​ൾ.