sreesanth

ന്യൂഡൽഹി : വാതുവയ്പ് കേസിൽ ആജീവനാന്ത വിലക്ക് നേരിടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ശ്രീശാന്തിന് കോടതിയുടെ ശകാരം. ആജീവനാന്ത വിലക്ക് അഞ്ച് വർഷത്തേയ്ക്ക് ചുരുക്കണമെന്ന വാദം ഉയർത്താൻ ശ്രീശാന്തിന് അവകാശമുണ്ടെന്ന് പരാമർശിച്ച കോടതി ശ്രീശാന്തിന്റെ വാദങ്ങൾക്ക് മറുപടി നൽകാൻ ബി.സി.സി.ഐക്ക് രണ്ടാഴ്ച സമയം അനുവദിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം കേസ് പരിഗണിക്കവേ ശ്രീശാന്തിന് എതിരെ ഗുരുതരമായ ചില പരാമർശങ്ങളും കോടതി ഉയർത്തി. ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് പറഞ്ഞ കോടതി, കുറേ പണം കയ്യിൽ കരുതിയതെന്തിനാണെന്നും ചോദിച്ചു. എന്നാൽ അനാഥാലയത്തിന് വേണ്ടിയാണ് ഇതെന്ന മറുപടിയാണ് കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോധിപ്പിച്ചത്.

ഡൽഹി പൊലീസ് മർദ്ദിച്ചതുകൊണ്ടാണ് ശ്രീശാന്തിന് ആദ്യം കുറ്റസമ്മതം നടത്തേണ്ടി വന്നതെന്ന വാദമാണ് അഭിഭാഷകൻ ഉയർത്തിയത്.